17കാരനായ അർജന്റീനയുടെ പുത്തൻ താരോദയം എച്ചെവേരിയെ കുറിച്ച് മനസ്സ് തുറന്ന് ഡി മരിയ

അർജന്റീന തങ്ങളുടെ സൗഹൃദ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് നിലവിലുള്ളത്. നാളെ പുലർച്ച നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ പനാമയാണ്.അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ വെച്ചാണ് ഈ മത്സരം നടക്കുക.നിരവധി താരം ഉൾപ്പെടുത്തി കൊണ്ടുള്ള സ്‌ക്വാഡ് നേരത്തെ തന്നെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പുറത്തുവിട്ടിരുന്നു.

ഒരു പുതിയ തുടക്കം എന്നോണം ഒരുപാട് യുവ താരങ്ങൾക്ക് ഈ സ്‌ക്വാഡിൽ അവസരം നൽകിയിരുന്നു.മാത്രമല്ല കേവലം 17 വയസ്സ് മാത്രമുള്ള ക്ലൗഡിയോ എച്ചെവേരി എന്ന താരം കഴിഞ്ഞദിവസം അർജന്റീനയുടെ ക്യാമ്പിൽ ജോയിൻ ചെയ്തിരുന്നു.അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിന്റെ താരമാണ് ഇദ്ദേഹം.മുന്നേറ്റ നിര താരമായ ഇദ്ദേഹം അർജന്റീനയുടെ അണ്ടർ 17 ടീമിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ടുണ്ട്.

കേവലം 17 വയസ്സ് മാത്രമുള്ള താരമാണ് സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം ഇപ്പോൾ അർജന്റീന ക്യാമ്പിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.അദ്ദേഹം ക്യാമ്പിൽ ജോയിൻ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളൊക്കെ ട്വിറ്റർ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലഭ്യമാണ്.ഏതായാലും താരത്തിന്റെ പരിശീലനം വീക്ഷിച്ചുകൊണ്ട് അർജന്റീനയുടെ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘ഒരല്പം സ്പൈസി ആയിട്ടുള്ള ഒരു താരമായി കൊണ്ടാണ് നമുക്ക് ഇപ്പോൾ എച്ചെവേരിയെ കാണാൻ സാധിക്കുക.ഞങ്ങളെല്ലാവരും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു.തീർച്ചയായും അർജന്റീന ടീമിന് തനിക്ക് ഒരുപാട് നൽകാൻ കഴിയും എന്നുള്ളത് അദ്ദേഹം ഈ പരിശീലന വേളയിൽ തന്നെ തെളിയിച്ചു കഴിഞ്ഞു.യുവ താരങ്ങളെ അർജന്റീനയുടെ ദേശീയ ടീമിലേക്ക് കൊണ്ടുവരുന്നതും സീനിയർ താരങ്ങൾക്ക് ഒപ്പം അവർക്ക് ആസ്വദിക്കാൻ കഴിയുന്നതുമൊക്കെ നല്ല കാര്യമാണ്.കോച്ചിംഗ് സ്റ്റാഫ് മികച്ച രീതിയിൽ ആണ് ഇത് കൈകാര്യം ചെയ്യുന്നത് ‘ഡി മരിയ പറഞ്ഞു.

അർജന്റീനയുടെ ഭാവി വാഗ്ദാനങ്ങൾ ആയ ഒരുപാട് യുവ സൂപ്പർതാരങ്ങൾ ഇപ്പോൾ അർജന്റീനയുടെ ക്യാമ്പിൽ ഉണ്ട്.ഗർനാച്ചോക്ക് ഈ സ്‌ക്വാഡിൽ ഇടം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ല.പരിക്കാണ് അദ്ദേഹത്തിന് തടസ്സമായി നിലകൊള്ളുന്നത്.ഇതോടെ അർജന്റീനയുടെ സീനിയർ ജേഴ്സിയിലുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം വൈകുകയാണ്.

1/5 - (1 vote)