ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുന്നതിനു മുൻപേ ക്ലബ്ബിലേക്ക് തിരിച്ചു വരണം

ഈ തലമുറയിലെ ഏറ്റവും വിജയകരവും പ്രഗത്ഭവുമായ ഫുട്ബോളർമാരിൽ ഒരാളാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 36 ആം വയസ്സിൽ മൈതാനത്ത് ശക്തമായി തുടരുന്ന താരം കൂടിയാണ് റൊണാൾഡോ. ഈയിടെ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് റൊണാൾഡോ തന്റെ ആദ്യ കാല ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുകയും ചെയ്തു. ഫുട്ബോൾ മൈതാനത്ത് നിന്ന് വിരമിക്കുന്നതിന് മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോ അവന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിലേക്ക് തിരിച്ചെത്തണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്ന് താരത്തിന്റെ മാതാവായ മരിയ ഡോളോറസ് അവൈറോ. അത് നടന്നില്ലെങ്കിൽ, താരത്തിന്റെ പുത്രനായ ക്രിസ്റ്റ്യാനീഞ്ഞോ സ്പോർട്ടിങ്ങിന് വേണ്ടി കളിക്കുമെന്നും ഡോളോറസ് വ്യക്തമാക്കി.‌

ഡോലോറസ് അവീറോ തന്റെ മൂത്ത കൊച്ചുമകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ തന്റെ പിതാവിനെക്കളും മികച്ചതാവുമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. റൊണാൾഡോ സ്പോർട്ടിങ്ങിലേക്ക് തിരിച്ചു വരണമെന്നും ഞാൻ മരിക്കുന്നതിന് മുന്നേ റൊണാൾഡോ സ്പോർട്ടിംഗിലേക്ക് മടങ്ങിയെത്തുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഇതിനോടകം അവനോട് പറഞ്ഞിട്ടുണെന്നും താരത്തിന്റെ മാതാവായ മരിയ ഡോളോറസ് അവൈറോ പറഞ്ഞു.ക്രിസ്റ്റ്യാനോ സ്പോർട്ടിങ്ങിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ താരത്തിന്റെ മകനെ അവിടെയെത്തുമെന്നും ഡോളോറസ് പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ രണ്ട് വർഷമായി യുവന്റസ് അക്കാദമിയിലായിരുന്നു നിലവിൽ റൊണാൾഡോ യുണൈറ്റഡിൽ എത്തിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലാണ് പരിശീലിക്കുന്നത്.റൊണാൾഡോക്ക് ഈ പ്രായത്തിൽ പരിശീലകനില്ലായിരുന്നുവെന്നും, എന്നാൽ ക്രിസ്റ്റ്യാനീഞ്ഞോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അധ്യാപകനായുണ്ടെന്നും ഡോളോറസ് ഇതിനൊപ്പം കൂട്ടിച്ചേർത്തു.

2003 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുന്നതിന് മുമ്പ് പോർച്ചുഗീസ് ക്ലബായ സ്പോർട്ടിംഗ് സിപിക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ 31 മത്സരങ്ങൾ കളിച്ചു. റൊണാൾഡോ ക്ലബ് വിട്ടിട്ട് 18 വര്ഷമായിരികുകയാണ്‌. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിൽ നിന്ന് ക്ലബ്ബിൽ തിരിച്ചെത്തിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ ഇതിനകം മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് തിരിച്ചുവരവിനിടെ ക്ലബ്ബിനുള്ള രണ്ടാം അരങ്ങേറ്റത്തിൽ അദ്ദേഹം ഒരു ബ്രേസ് നേടി, ന്യൂ കാസിലിനെതിരെ യുണൈറ്റഡിനെ വിജയിപ്പിച്ചു.