ജാഡൺ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു പരാജയമാണോ?

നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ജഡോൺ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.85 മില്യൺ യൂറോക്ക് 2026 വരെയാണ് യുവ താരം കരാർ ഒപ്പുവെച്ചത്. ഇരു ക്ലബ്ബുകളും തമ്മിൽ നടന്ന എണ്ണമറ്റ ചർച്ചകൾക്ക് ശേഷമാണ് ഡോർട്ട്മുണ്ട് അവരുടെ സ്റ്റാർ മാനെ വിട്ടയക്കാൻ സമ്മതിച്ചത്. ഈ ചെറു പ്രായത്തിൽ തന്നെ ലോക ഫുട്ബോളിലെ മികച്ച താരങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഇംഗ്ലീഷ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്റെ ഗുണ നിലവാരം കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത് . ഇംഗ്ലണ്ടിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ യുവാക്കളിൽ ഒരാളാണ് ജാദോൺ സാഞ്ചോ, അടുത്ത കുറച്ച് സീസൺ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള കഴിവുള്ള താരം കൂടിയാണ്.

മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തി രണ്ടു മാസത്തിനു ശേഷം സാഞ്ചോ തന്റെ നിലവാരത്തിലേക്ക് ഉയർന്നോ വെന്നാണ് ചോദ്യമാണ് ഉയർന്നു കേൾക്കുന്നത്. യുണൈറ്റഡിൽ വന്നതിനു ശേഷം യൂറോ 2020 ഫൈനലിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തി, റാഫേൽ വരാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പോലുള്ള സൂപ്പർ താരങ്ങളുടെ വരവ് സാഞ്ചോയുടെ വരവിന്റെ തിളക്കവും ഗ്ലാമറും നഷ്ട്പെടുത്തി.മുൻ ഡോർട്ട്മുണ്ട് സ്റ്റാർ മാന് പലപ്പോഴും യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ തന്നെ സാധിക്കുന്നില്ല.ക്ലബ്ബിനായി അദ്ദേഹം ഇതിനകം ആറ് മത്സരങ്ങൾ കളിച്ച 21 കാരന് രണ്ടു മത്സരങ്ങളിൽ മാത്രമാണ് ആദ്യ ടീമിൽ ഉൾപ്പെട്ടത്.

വോൾവ്സ്, ന്യൂകാസിൽ എന്നിവക്കെതിരെ ആദ്യ ടീമിൽ ഉൾപ്പെട്ടെങ്കിലും 90 മിനിറ്റ് അവസാനിക്കുന്നതിന് മുമ്പ് തന്നെ സബ്സ്റ്റിട്യൂട് ചെയ്തു. ഇതുവരെ ഒരു ഗോൾ നേടാനോ ഗോളവസരം സൃഷ്ടിക്കാനോ താരത്തിന് സാധിച്ചിട്ടില്ല. കളിച്ച മത്സരങ്ങളിൽ ഇരു വിങ്ങുകളിലും താരത്തെ പരീക്ഷിച്ചെങ്കിലും യുണൈറ്റഡിൽ ഒരു സ്ഥിരം പൊസിഷൻ കണ്ടെത്താൻ സാഞ്ചോക്കായിട്ടില്ല. ഓൾഡ് ട്രാഫോർഡിൽ മേസൺ ഗ്രീൻവുഡ്, ആൻറണി മാർഷ്യൽ, ജെസ്സി ലിൻഗാർഡ്, ജുവാൻ മാതാ തുടങ്ങിയ നിരവധി താരങ്ങളോട് മത്സരിച്ചു വേണം സാഞ്ചോക്ക് ആദ്യ ടീമിൽ ഇടം നേടാൻ.നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ സോൾഷ്യറിന്റെ ആകർഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്താൽ മാത്രമേ സാഞ്ചോക് പിടിച്ചു നില്ക്കാൻ സാധിക്കു.സാഞ്ചോ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെടുന്നു എന്നതാണ് പ്രധാന കാര്യം.അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും തന്റെ സാനിധ്യം അറിയിക്കാൻ സാധിച്ചില്ല.ഇംഗ്ലണ്ട് വിങ്ങറിന് ഇത് ഇപ്പോഴും ആദ്യ ദിവസങ്ങളാണ്, എന്നാൽ ക്ലബ്ബ് ഇതിഹാസം ക്രിസ്റ്റ്യാനോയുടെ വരവോടു കൂടി സാഞ്ചോ മങ്ങുകയും ആരാധകരെ ആകർഷിക്കാൻ പാടുപെടുകയും ചെയ്യുന്നു.

2017 ൽ ബോറുസിയ ഡോർട്മുണ്ടിൽ ചേരുന്നതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ ഈ വലതു വിങ്ങർ 8 ഗോളുകൾ നേടുകയും 13 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ സീസണിൽ സാഞ്ചോയുടെ പാസിംഗ് കൃത്യത ഏകദേശം 82.4% ആയിരുന്നു ശ്രമിച്ച പകുതി ഡ്യുവലുകളിലും വിജയിച്ചു.ആക്ര മണാത്മക കഴിവുള്ള ഒരു ക്ലാസ് ആക്റ്റാണ് ജാദോൺ സാഞ്ചോ.പന്ത് കൈവശം ഇല്ലാത്തപ്പോളും പോസിഷനിങ്ങിൽ മികവ് പുലർത്തിയിട്ടുണ്ട്.കഴിഞ്ഞ 4 സീസണുകളിൽ, യൂറോപ്പിലെ മികച്ച 5 ലീഗുകളിലെ ഒരു കളിക്കാരനും ജാദോൺ സാഞ്ചോയേക്കാൾ നേരിട്ടുള്ള ഗോൾ പങ്കാളിത്തം നേടിയിട്ടില്ല. കഴിഞ്ഞ സീസണുകളിൽ ഡോർട്ട്മുണ്ടിന്റെ എല്ലാ മുന്നേറ്റങ്ങളും സാഞ്ചോയെ കേന്ദ്രീകരിച്ചായിരുന്നു.

Rate this post