ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷൻ | Cristiano Ronaldo

ഓരോ ദിവസം ചെല്ലുന്തോറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.അൽ ഹിലാലിനെതിരെയുള്ള സൗദി സൂപ്പർ കപ്പിൻ്റെ സെമിഫൈനലിൽ എതിരാളിയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് ചുവപ്പ് കാർഡ് ൽ;ലഭിച്ച റൊണാൾഡോക്ക് കൂടുതൽ ശിക്ഷ ലഭിച്ചരിക്കുകയാണ്.

മത്സരത്തിൽ എതിർ താരത്തെ ഇടിക്കുകയും റഫറിക്കെതിരെയുള്ള വിവാദമായ ആംഗ്യം കാണിചതിനും റൊണാൾഡോക്ക് രണ്ടു മത്സരങ്ങളിൽ വിലക്കും 20,000 റിയാൽ പേഴും ചുമത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അലി അൽ-ബുലൈഹിയെ കൈമുട്ട് കൊണ്ട് ഇടിക്കുകയ്യും റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. എന്നാൽ രുമാനത്തിൽ തൃപ്തനല്ലാത്ത താരം റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ ശ്രമിക്കുകയും ചെയ്തു.

ചുവപ്പ് കാർഡിനെതിരെ അപ്പീൽ നൽകാൻ അൽ നാസർ ശ്രമിച്ചെങ്കിലും, സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷൻ അതിൻ്റെ വിധിയിൽ ഉറച്ചുനിൽക്കുമെന്ന് തോന്നുന്നു. അൽ നാസർ നായകന് അൽ ഫീഹയ്ക്കും അൽ ഖലീജിനുമെതിരായ ടീമിൻ്റെ സൗദി പ്രോ ലീഗ് മത്സരങ്ങൾ നഷ്ടമാവും.

സൗദി ലീഗിൽ 7 മത്സരങ്ങൾ ബാക്കിയിരിക്കെ റൊണാൾഡോക്ക് സൗദി പ്രൊ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റും നേടിയ താരമാവാൻ ഇനി വേണ്ടത് 6 ഗോളുകളും 5 അസിസ്റ്റുകളുമാണ്, അതിനിടയിലാണ് രണ്ടു മത്സരങ്ങളുടെ വിലക്ക് വന്നത്. എങ്കിലും അഞ്ചു മത്സരങ്ങൾ ബാക്കിയിരിക്കെ ക്രിസ്ത്യാനോ റൊണാൾഡോക്ക് ആ റെക്കോർഡ് തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.

Rate this post