ബാഴ്സലോണയെ പരാജയപെടുത്തി പിഎസ്ജി ചാമ്പ്യൻസ് ലീഗ് സെമിയിൽ : അത്‌ലറ്റികോ മാഡ്രിഡിനെ തകർത്ത് ഡോർട്മുണ്ടും അവസാന നാലിൽ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ബാഴ്‌സലോണയെ 4-1ന് തോൽപ്പിച്ച് സെമി ഫൈനലിലേക്ക് മുന്നേറി പാരീസ് സെൻ്റ് ജെർമെയ്‌ൻ.കൈലിയൻ എംബാപ്പെയുടെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി തൻ്റെ ടീമിനെ 6-4 ന് അഗ്രഗേറ്റ് വിജയം സ്വന്തമാക്കികൊടുത്തു. ആദ്യ പാദത്തിൽ പരാജയപ്പെട്ട പിഎസ്ജി രണ്ടാം പാദത്തിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.

ആദ്യ പാദത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെട്ടത്.രണ്ടാം പാദത്തിന്റെ ആദ്യ പകുതിയിൽ റാഫീഞ്ഞയുടെ ​ഗോളിൽ ബാഴ്സ ലീഡ് ഉയർത്തി. പക്ഷേ 29-ാം മിനിറ്റിൽ റൊണാൾഡ് അറൗജോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. പിന്നാലെ ലാമിൻ യമാലിനെ പിൻവലിക്കേണ്ടി വന്നത് ബാഴ്സയുടെ ആക്രമണത്തിന്റെ ശക്തിക്കുറച്ചു. 40 ആം മിനുട്ടിൽ മുൻ ബാഴ്സ താരം ഔസ്മാൻ ഡെംബെലെയുടെ ഗോളിലൂടെ പിഎസ്ജി സമനില നേടി.രണ്ടാം പകുതിയിൽ പിഎസ്‌ജിയുടെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.

54 ആം മിനുട്ടിൽ വിറ്റിൻഹയുടെ ഗോളിലൂടെ ലീഡ് നേടിയ പിഎസ്ജി 61 ആം മിനുട്ടിൽ മൂന്നാം ഗോളും നേടി.ഫുൾ ബാക്ക് ജോവോ കാൻസെലോ അശ്രദ്ധമായ സ്ലൈഡിംഗ് ടാക്കിൾ നടത്തി ഡെംബെലെയെ വീഴ്ത്തുകയും പെനാൽറ്റി വഴങ്ങുകയും ചെയ്തു. എംബപ്പേ പെനാൽറ്റി ഗോളാക്കി മാറ്റി പിഎസ്ജിയെ 3-1 ന് മുന്നിലെത്തിച്ചു.കളി എക്‌സ്‌ട്രാ ടൈമിലേക്ക് കൊണ്ടുപോകാൻ ബാഴ്‌സ ഒരു ഗോൾ കണ്ടെത്താൻ ശ്രമിച്ചപ്പോൾ എംബാപ്പെ അവസരം മുതലെടുത്ത് ക്ലോസ് റേഞ്ചിൽ നിന്ന് ഗോളടിച്ച് സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ സ്വന്തം തട്ടകത്തിൽ 4-2ൻ്റെ തകർപ്പൻ ജയത്തോടെ ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചു.ആദ്യ പാദത്തിൽ 1-2ന് പരാജയപ്പെട്ട ശേഷമാണ് ഡോർട്ട്മുണ്ടിന്റെ ​ഗംഭീര തിരിച്ചുവരവ് ആണ് ഇന്നലെ കാണാൻ സാധിച്ചത്.ജൂൺ ഒന്നിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സെമിഫൈനലിൽ ഡോർട്ട്മുണ്ട് പാരീസ് സെൻ്റ് ജെർമെയ്‌നെ നേരിടും.34-ാം മിനിറ്റിൽ മാറ്റ്‌സ് ഹമ്മൽസിൻ്റെ ഉജ്ജ്വലമായ പാസിൽ വലകുലുക്കി ജൂലിയൻ ബ്രാൻഡ് ഡോർട്ട്മുണ്ടിനെ മുന്നിലെത്തിച്ചു.അഞ്ച് മിനിറ്റിനുശേഷം ഇയാൻ മാറ്റ്‌സെൻ നേടിയ ഗോളിലൂടെ ഡോർട്മുണ്ട് ലീഡ് നേടി.

49-ാം മിനിറ്റിൽ ഡോർട്ട്മുണ്ട് ഡിഫൻഡർ ഹമ്മൽസ് വഴങ്ങിയ സെല്ഫ് ഗോളിൽ അത്ലറ്റികോ മത്സരത്തിലേക്ക് തിരിച്ചുവന്നു.പകരക്കാരനായ ഏഞ്ചൽ കൊറിയ 64-ാം മിനുറ്റിൽ അവരെ ഒപ്പമെത്തിച്ചു.74-ാം മിനിറ്റിൽ സാബിറ്റ്‌സറിൻ്റെ ക്രോസിൽ നിന്ന് ഉജ്ജ്വലമായ ഗ്ലാൻസിംഗ് ഹെഡറിലൂടെ സ്‌ട്രൈക്കർ നിക്ലാസ് ഫുൾക്രഗ് ഡോർട്മുണ്ടിനെ ഒപ്പമെത്തിച്ചു.മൂന്ന് മിനിറ്റിന് ശേഷം സാബിറ്റ്സർ ഡോർട്മുണ്ടിന്റെ നാലാം ഗോൾ നേടി സെമിയിൽ സ്ഥാനം നേടിക്കൊടുത്തു.

Rate this post