നിർഭാഗ്യവാനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ,ഗോൾ പോസ്റ്റ് വിലങ്ങു തടിയാവുമ്പോൾ | Cristiano Ronaldo

റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ റേദിനെതിരെ ഒന്നതിനെതിരെ മൂന്നു ഗോളിന്റെ തോൽവിയായാണ് അൽ നാസർ വഴങ്ങിയത്.18-ാം മിനിറ്റിൽ കരീം എൽ ബെർകൗയി സന്ദർശകർക്കായി സ്‌കോറിംഗ് തുറന്നെങ്കിലും അയ്‌മാൻ യഹ്‌യ (24′) അൽ നാസറിന് സമനില നേടിക്കൊടുത്തു.

രണ്ടാം പകുതിയിൽ മുഹമ്മദ് ഫൗസൈർ (46′), അമീർ സയൂദ് (87′) എന്നിവരുടെ ഗോളുകളിൽ അൽ റേദ് മൂന്നു പോയിന്റ് നേടിയെടുത്തു.ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ടീമിനെ പ്രചോദിപ്പിക്കുന്നതിലും ഗോൾ നേടുന്നതിലും പരാജയപെട്ടു. മത്സരത്തിനിടെ രണ്ട് തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിന്റെ 24-ാം മിനിറ്റിൽ മാർസെലോ ബ്രോസോവിച്ച് കൊടുത്ത ക്രോസിൽ നിന്നുമുള്ള റൊണാൾഡോയുടെ മികച്ചൊരു ഷോട്ട് ഓസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും അയ്‌മാൻ യഹ്‌യ റീബൗണ്ടിൽ അത് ഗോളാക്കി മാറ്റി.

പിന്നീട് സ്റ്റോപ്പേജ് ടൈമിൽ, റൊണാൾഡോയ്ക്ക് മറ്റൊരു അവസരം ലഭിച്ചു, ഇത്തവണ അത് 20 വാര അകലെയുള്ള ഫ്രീകിക്കിൽ നിന്നാണ്. പ്രതിരോധ മതിലിന് മുകളിലൂടെ മികച്ചൊരു ഷോട്ട് അടിച്ചെങ്കിലും ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.17 ജയവും രണ്ട് സമനിലയും നാല് തോൽവിയുമായി 23 മത്സരങ്ങളിൽ 53 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുള്ള അൽ നാസറിന്റെ കയ്യിൽ നിന്നും ലീഗ് കിരീടം അകന്നു പോവുകയാണ്.

22 കളികളിൽ 20 ജയവും രണ്ട് സമനിലയുമടക്കം 62 പോയിന്റുമായി അൽ ഹിലാലാണ് പട്ടികയിൽ ഒന്നാമത്.എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൻ്റെ രണ്ടാം പാദത്തിൽ അവർ യുഎഇ ടീമായ അൽ ഐനുമായി ഏറ്റുമുട്ടും. റൊണാൾഡോയും കൂട്ടരും 0-1 ന് പിന്നിലാണെങ്കിലും റിയാദിൽ ഒരു തിരിച്ചുവരവ് നടത്താനാണ് ശ്രമിക്കുന്നത്.

Rate this post