ആരാധികയുടെ ഫോട്ടോ എടുക്കാനുള്ള അപേക്ഷ നിരസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

യൂറോപ്പ ലീഗിൽ മോൾഡോവോയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഷെരീഫ് ടിരാസ്പോളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ,ജേഡൻ സാഞ്ചോയുമാണ് യൂണൈറ്റഡിനായി ഗോളുകൾ നേടിയത്. ഈ ഗോളോടെ റൊണാൾഡോ തന്റെ ഏഴു മത്സരങ്ങളുടെ ഗോൾ വരൾച്ച അവസാനിപ്പിച്ചു.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് എറിക് ടെൻ ഹാഗിന്റെ കീഴിൽ യുണൈറ്റഡിന്റെ അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ സ്ഥാനം ഇല്ലായിരുന്നു. ഇന്നലെ ആദ്യ ടീമിൽ അവസരം ലഭിച്ച റൊണാൾഡോ അത് മുതലാക്കി. പെനാൽറ്റിയിൽ നിന്നുമാണ് 37 കാരൻ ഗോൾ നേടിയത്.ഈ മാസത്തെ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജാഡൻ സാഞ്ചോയാണ് ചിസിനാവിൽ യുണൈറ്റഡിന്റെ ഓപ്പണർ ഗോൾ നേടിയത്. കഴിഞ്ഞയാഴ്ച റയൽ സോസിഡാഡിനോട് സ്വന്തം തട്ടകത്തിൽ 1-0ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന് ശേഷം യുണൈറ്റഡിന് ഈ വിജയം ആവശ്യമായിരുന്നു.

എന്നാൽ മത്സരത്തിന്റെ പകുതി സമയത്ത് ടണലിലൂടെ ഇറങ്ങിയ റൊണാൾഡോകൊപ്പം ഫോട്ടോ എടുക്കാൻ ഒരു ആരാധിക സമീപിച്ചെങ്കിലും അഭ്യർത്ഥന താരം നിരസിച്ചു. ഒരു സെൽഫിക്കുള്ള സമയമോ സ്ഥലമോ അല്ലെന്ന് അവരെ അറിയിക്കാൻ പോർച്ചുഗൽ നായകൻ ആരാധികയുടെ ദിശയിലേക്ക് കൈ വീശി.റൊണാൾഡോയ്ക്ക് ഫോട്ടോ നിരസിക്കാനുള്ള അവകാശം ഉണ്ടായിരുന്നു, കാരണം ഫുട്ബോൾ കളിക്കാർ സാധാരണയായി കളികളുടെ ഇടയിലുള്ള സമയത്ത് ആരാധകരുമായി ഇടപഴകാറില്ല.ആ സമയത്ത് ഒരു ഫോട്ടോയ്ക്ക് സമ്മതിച്ചാൽ, യുണൈറ്റഡിന്റെ എതിരാളികളായ ഷെരീഫിനോട് വെറ്ററൻ ഫോർവേഡ് അനാദരവ് കാണിച്ചെന്ന് ആരോപിക്കുമായിരുന്നു.

എന്നാൽ ആ സംഭവത്തിന് പിന്നാലെ റൊണാൾഡോക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമര്ശനമാണ് നേരിടേണ്ടി വരുന്നത്.കാരണം അദ്ദേഹം കൈകൊണ്ട് നടത്തിയ ആംഗ്യ മര്യാദയില്ലാത്തതാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Rate this post