❝റൊണാൾഡോക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കും❞ , 37 കാരന്റെ പ്രകടനത്തെക്കുറിച്ച് ടെൻ ഹാഗ് |Cristiano Ronaldo

ഇന്നലെ നടന്ന യൂറോപ്പ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഷെരീഫ് ടിറാസ്പോളിനെ പരാജയപെടുത്തി ആദ്യ ജയം സ്വന്തമാക്കിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ആദ്യമായി സ്‌കോർ ചെയ്ത മത്സരം കൂടിയായിരുന്നു ഇത്.മൊൾഡോവൻ ചാമ്പ്യൻമാർക്കെതിരെ യുണൈറ്റഡ് സ്‌ട്രൈക്കർ ആദ്യ പകുതിയിൽ പെനാൽറ്റിയിൽ നിന്നാണ് ഗോൾ നേടിയത്.

ഈ സീസണിൽ കളിച്ച ഏഴു മത്സരണങ്ങളിൽ റൊണാൾഡോക്ക് ഗോളുകളൊന്നും നേടാൻ സാധിച്ചിരുന്നില്ല. 37-കാരന്റെ 699-ാമത് ക്ലബ് ഗോളായിരുന്നു ഇത്. ഈ ഗോൾ ഈ സീസണിൽ ക്ലബ് വിടാൻ ആഗ്രഹിച്ച റൊണാൾഡോക്ക് മാത്രമല്ല മാഞ്ചസ്റ്റർ യൂണൈറ്റഡിനും ആശ്വാസം നൽകുന്നതായിരിക്കും. “കുടുംബ കാരണങ്ങളാൽ” റൊണാൾഡോ യുണൈറ്റഡിന്റെ പ്രീ-സീസൺ ടൂർ നഷ്‌ടപ്പെടുത്തിയതോടെ താരത്തെ റൊണാൾഡോ കൂടുതൽ മത്സരങ്ങളിലും ബെഞ്ചിൽ ഇരുത്തുകയായിരുന്നു. പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ മാത്രമാണ് റൊണാൾഡോ ആദ്യ ഇലവനിൽ കളിച്ചിട്ടുള്ളത്.

ഷെരീഫിനെതിരായ റൊണാൾഡോയുടെ ഗോൾ സംഭാവനയിൽ ടെൻ ഹാഗ് സന്തുഷ്ടനാണെങ്കിലും ഫോർവേഡ് ഫിറ്റ്‌നസിൽ എത്താൻ കൂടുതൽ ജോലി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. “റൊണാൾഡോക്ക് പ്രീ-സീസൺ നഷ്‌ടപ്പെട്ടപ്പോൾ ഞങ്ങൾ ഇത് പ്രതീക്ഷിച്ചതാണ് , അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും ശരിയായ ഫിറ്റ്നസ് നേടുകയും ചെയ്താൽ കൂടുതൽ ഗോളുകൾ നേടാൻ സാധിക്കും “യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് പറഞ്ഞു.

“അദ്ദേഹം അതിന്റെ വളരെ അടുത്താണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും, ഈ പ്രോജക്റ്റിനോടും ഈ ടീമിനോടും അദ്ദേഹം പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്ന് ഞാൻ കരുതുന്നു. റൊണാൾഡോക്ക് ഈ അവസരത്തിൽ ഗോൾ നേടുന്നത് അത്യാവശ്യമായിരുന്നു, പല തവണ ഗോളിന്റെ അടുത്തെത്തിയെങ്കിലും ഇപ്പോഴാണ് യാഥാർഥ്യമായത്. ഞങ്ങൾ റോണോയിൽ സന്തുഷ്ടരാണ്, അവൻ ഗോൾ കൊണ്ടുവരണമെന്ന് ടീം ആഗ്രഹിച്ചു ” പരിശീലകൻ കൂട്ടിച്ചേർത്തു.

അദ്ദേഹം ടീമിന്റെ പ്രോജക്റ്റിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്, ഈ ടീമിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്, അദ്ദേഹം എല്ലാവരുമായും നന്നായി ഇടപഴകുന്നുണ്ട്. കൂടാതെ കണക്ഷനുകൾ ഉണ്ടാക്കിയെടുക്കുന്നുമുണ്ട് അതിനാൽ ഞാൻ അതിൽ സന്തുഷ്ടനാണ്,” ടെൻ ഹാഗ് പറഞ്ഞു.

Rate this post