അവൻ അർഹിക്കുന്ന പുരസ്കാരം അവനു കൊടുക്ക്, ഹാലൻഡിന് സ്ട്രോങ്ങ് സപ്പോർട്ട് നൽകി റൊണാൾഡോ | Cristiano Ronaldo
ലോക ഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് നൽകുന്ന ഗ്ലോബ് സോക്കർ അവാർഡിന്റെ ഏറ്റവും മികച്ച താരത്തിനുള്ള ഇത്തവണത്തെ പുരസ്കാരം ലഭിച്ചത് സൂപ്പർ താരമായ എർലിംഗ് ഹാലൻഡിനാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ സൂപ്പർതാരമായ എർലിംഗ് ഹാലൻഡ് വളരെയധികം അർഹിച്ചതായിരുന്നു ഈ പുരസ്കാരം.
ഗ്ലോബ് സോക്കർ അവാർഡിന്റെ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിന് പ്രഖ്യാപിക്കുന്നതിനു നിമിഷങ്ങൾ മുൻപായി എർലിംഗ് ഹാലൻഡാണ് വിജയിയെന്നും ഹാലൻഡ് ഇത് അർഹിക്കുന്നുണ്ടെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ എർലിംഗ് ഹാലൻഡിനെ ചൂണ്ടികാണിച്ചുകൊണ്ട് ക്യാമറക്ക് മുന്നിൽ പറഞ്ഞു.
ചുരുങ്ങിയത് ആറുതവണയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ എർലിംഗ് ഹാലൻഡിനെ ചൂണ്ടികാണിച്ചു. ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ഏറ്റവും കൂടുതൽ അർഹിക്കുന്നത് എർലിംഗ് ഹാലൻഡ് ആണെന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ സൂചിപ്പിച്ചത്. അല്പം ദിവസങ്ങൾക്കു മുമ്പ് നടന്ന ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ ഹാലൻഡിന് മികച്ച താരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നില്ല.
This gesture from Cristiano Ronaldo pointing and saying Haaland deserves it is beautiful. ❤️ pic.twitter.com/mD9yeOZEz3
— TC (@totalcristiano) January 19, 2024
ലിയോ മെസ്സിയാണ് ഇത്തവണ ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ലിയോ മെസ്സി അർഹിക്കാത്ത പുരസ്കാരമാണ് സ്വന്തമാക്കിയതെന്നും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം യൂറോപ്പിൽ അവിശ്വസനീയമായ പ്രകടനം നടത്തിയ ഹാലൻഡ് ആണ് കഴിഞ്ഞ വർഷത്തിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും നിരവധി വിമർശനങ്ങൾ വന്നിരുന്നു. എന്തായാലും ഗ്ലോബ് സോക്കർ അവാർഡിൽ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് എർലിംഗ് ഹാലൻഡാണ്.