ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് സൗദി ലീഗ് എന്ന പറഞ്ഞ റൊണാൾഡോയെ വീണ്ടും കളിയാക്കുന്ന പോസ്റ്റുമായി ഫ്രഞ്ച് ലീഗ്.

കഴിഞ്ഞദിവസം ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിനിടയാണ് ക്രിസ്ത്യാനോ റൊണാൾഡോ ലീഗുകളെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.ഫ്രഞ്ച് ലീഗിന്റെ അത്ര മോശമല്ല സൗദി ലീഗ് എന്നായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടത്.

അല്പം വിവാദപരമായ പരാമർശത്തിൽ ഉടൻതന്നെ ഫ്രഞ്ച് ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ (X)അക്കൗണ്ടിൽ റൊണാൾഡോയെ പരിഹസിക്കുന്ന തരത്തിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോയുടെ മുഖത്ത് കെയിലിയൻ എംബാപ്പെ തടവുന്ന ചിത്രമായിരുന്നു ആദ്യം ലീഗ് വണ്ണിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. സൗദിയുടെ ആൾ സ്റ്റാർ ഇലവനെതിരെ പി എസ് ജി കളിച്ചപ്പോൾ ഉണ്ടായിരുന്ന ചിത്രമാണ്, അന്ന് പി എസ് ജി മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സൗദി ആൾ സ്റ്റാർസിനെ പരാജയപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ രണ്ടാമത്തെ പോസ്റ്ററും അത് സംബന്ധമായി ലീഗ് വണ്ണിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലയണൽ മെസ്സി ലീഗിനെ കുറിച്ച് മുമ്പ് പറഞ്ഞ അഭിപ്രായമാണ് വീണ്ടും ഫ്രഞ്ച് ലീഗ് റീപോസ്റ്റ് ചെയ്തിരിക്കുന്നത്. ലയണൽ മെസ്സി അന്ന് പറഞ്ഞ വാക്കുകൾക്ക് അടിക്കുറിപ്പ് ഇതായിരുന്നു. ❛ലീഗ് 1 നെക്കുറിച്ച് എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായ ലയണൽ മെസ്സിയുടെ അഭിപ്രായം❜. അതിനുശേഷം ഉള്ള പോസ്റ്ററിൽ മെസ്സിയുടെ വാക്കുകളും ചേർത്തിരുന്നു.

❝ഇത് കുറച്ച് ബുദ്ധിമുട്ടേറിയ ലീഗ് ആണ്, ലാലിഗയെക്കാൾ ശാരീരികമായി ബുദ്ധിമുട്ടേറിയ മത്സരങ്ങളാണ് ഇവിടെ. കൂടുതലും ഫിസിക്കൽ ഗെയിം, അതും വളരെ കഠിനവും, എതിരാളികൾ വളരെ കുറഞ്ഞ ഇടം മാത്രമേ കളിക്കാൻ അനുവദിക്കുകയുള്ളൂ, വളരെ ശക്തിയുള്ള കളിക്കാരാണ് ഈ ലീഗിൽ❞
ഈ വാചകങ്ങളും ലയണൽ മെസ്സിയുടെ ഫോട്ടോയുമാണ് ഫ്രഞ്ച് ലീഗ് നൽകിയത്. അതിനൊപ്പം എക്കാലത്തെയും മികച്ച താരം എന്ന് പ്രത്യേകം കൂട്ടിച്ചേർത്തത് റൊണാൾഡോക്കുള്ള അമ്പായിരുന്നു. റൊണാൾഡോയുടെ പ്രതികരണം ഫ്രഞ്ച് ലീഗിനെ അല്പം നീരസപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്.

Rate this post