ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ വ്യക്തമാക്കി ക്രിസ്ത്യാനോ റൊണാൾഡോ.

ചാമ്പ്യൻസ് ലീഗിലെ ഇതിഹാസ താരം ആരെന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ക്രിസ്ത്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും അസിസ്റ്റ് ഉള്ളതും ക്രിസ്ത്യാനോ റൊണാൾഡോ ആണ്.

അഞ്ചുതവണ ചാമ്പ്യൻസ് ലീഗ് നേടിയതിൽ ഒരുവട്ടം മാഞ്ചസ്റ്റർ യുണൈറ്റഡ് നാലുവട്ടം റയൽ മാഡ്രിഡിപ്പവുമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസതാരമായി കണക്കാക്കപ്പെടുന്ന റൊണാൾഡോ, എന്നാൽ റെഡ് ഡെവിൾസിന്റെ ആരാധകർക്ക് അത്ര താല്പര്യം ഇല്ലാത്ത കാര്യമാണ് സംസാരിച്ചിരിക്കുന്നത്. അവരുടെ ബന്ധ ശത്രുക്കളായ മാഞ്ചസ്റ്റർ സിറ്റിയെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് റൊണാൾഡോ.

“കഴിഞ്ഞ സീസണിൽ അത്ഭുതകരമായിരുന്നു മാഞ്ചസ്റ്റർ സിറ്റി, ട്രിബിൾ നേടി,രണ്ടുവർഷം മുൻപേ ചാമ്പ്യൻസ് ലീഗ് നേടാൻ സിറ്റി അർഹരായിരുന്നു, അവരുടെ കളി കാണുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്, കഴിഞ്ഞവർഷം അവർ അവിസ്മരണീയമാക്കി, അവരുടെ കളിക്കാർ കോച്ച് എല്ലാം മികച്ചതാണ്, അവർക്ക് അഭിനന്ദനങ്ങൾ”-ക്രിസ്ത്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു.

അതിനൊപ്പം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ബയേൺ മ്യുണിക് എന്നീ മൂന്ന് ടീമുകളാണ് റൊണാൾഡോയുടെ അഭിപ്രായത്തിൽ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ളത്.

141ഗോളുകളോടെ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആണ് ക്രിസ്ത്യാനോ റൊണാൾഡോ. മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറിയതിനാൽ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ഇനിയൊരു സാധ്യതയും കണക്കാക്കുന്നില്ല. എങ്കിലും തൊട്ടുപിന്നിലുള്ള ലയണൽ മെസ്സിയും യൂറോപ്പ് വിട്ടതിനാൽ അടുത്തകാലത്തൊന്നും റൊണാൾഡോയുടെ റെക്കോർഡ് ആരും മറികടക്കാൻ സാധ്യതയില്ല.

5/5 - (1 vote)