ഫിഫ ബെസ്റ്റിന്റെയും ബാലൻ ഡി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു : ലയണൽ മെസ്സിക്കെതിരെ പരോക്ഷ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
“ഗോൾഡൻ ബൂട്ട് നേടുന്നത് ബാലൺ ഡി ഓറിനേക്കാൾ നല്ലതാണ്.” 2015-ൽ ഗോൾഡൻ ബൂട്ട് നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകളാണിത്. ആ വര്ഷം ലയണൽ മെസ്സിയായിരുന്നു ബാലൻ ഡി ഓർ നേടിയിരുന്നത്.വർഷങ്ങൾക്ക് ശേഷം ഫിഫ ദി ബെസ്റ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ രണ്ട് അഭിമാനകരമായ അവാർഡുകളെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിമർശനാത്മക പരാമർശങ്ങൾ നടത്തിയിരിക്കുകയാണ്.
യാദൃശ്ചികമായി രണ്ട് അവാർഡുകളും ഈ വര്ഷം മെസ്സിയാണ് സ്വന്തമാക്കിയിരിക്കുന്നത്.ഗ്ലോബ് സോക്കർ മറഡോണ അവാർഡ് നേടിയതിനു ശേഷമാണ് അൽ നാസർ സൂപ്പർ താരം ഇത്തമൊരു പരാമർശം നടത്തിയത്.2023 കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ ആയ റൊണാൾഡോ കഴിഞ്ഞ വര്ഷം പോർചുഗലിനും അൽ നാസറിനും വേണ്ടി 54 ഗോളുകൾ നേടി. ബാലൺ ഡി ഓർ, ഫിഫ ദി ബെസ്റ്റ് എന്നിവയുടെ വിശ്വാസ്യത നഷ്‌ടപ്പെടുന്നുവെന്നു റൊണാൾഡോ അഭിപ്രായപെട്ടു.ലീഗിലെയും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും പോലെ സൗദി ലീഗിൽ ഗോളുകൾ നേടുന്നതും ബുദ്ധിമുട്ടാണ് എന്നും റൊണാൾഡോ പറഞ്ഞു.
” ഫിഫ ബെസ്റ്റ് അവാർഡ് ഞാൻ കണ്ടില്ല.മുഴുവൻ സീസണും വിശകലനം ചെയ്യേണ്ടതുണ്ട്. മെസ്സിയോ ഹാലാൻഡോ എംബാപ്പേയോ അതിന് അർഹനല്ലെന്ന് പറയുന്നില്ല, ഞാൻ ഇനി ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ല, അത് ഞാൻ ഗ്ലോബ് സോക്കറിൽ വിജയിച്ചതുകൊണ്ടല്ല, പക്ഷേ ഇവ വസ്തുതകളാണ്, കണക്കുകളാണ് നമ്പറുകൾ കള്ളം പറയുന്നില്ല. അവർക്ക് ഈ നമ്പറുകളുടെ ട്രോഫി എന്നിൽ നിന്നും എടുക്കാൻ കഴിയില്ല , കാരണം ഇത് യാഥാർഥ്യമാണ് അതിനാൽ ഇത് തന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു ,കാരണം ഈ നമ്പറുകൾ സത്യമാണ് ” റൊണാൾഡോ പറഞ്ഞു.
CRISTIANO RONALDO:
— KALYJAY (@gyaigyimii) January 21, 2024
“The Ballon d’Or and FIFA The Best awards are losing credibility.” pic.twitter.com/Zp8zNfdD5h
“കഴിഞ്ഞ വർഷം, എനിക്ക് ബുദ്ധിമുട്ടുള്ള ഒരു യാത്ര ഉണ്ടായിരുന്നു. പക്ഷേ സംശയിക്കുന്നവർ തെറ്റാണെന്ന് തെളിയിക്കാനാണ് എനിക്കിഷ്ടം. ഹാലാൻഡ്, എംബാപ്പെ തുടങ്ങിയ യുവ സിംഹങ്ങൾക്ക് മുകളിൽ 2023-ലെ ടോപ് സ്കോറർ ആയതിൽ ഞാൻ അഭിമാനിക്കുന്നു” റൊണാൾഡോ പറഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രദ്ധേയമായ പ്രകടനത്തിൽ 2023 ൽ അൽ-നാസറിന് വേണ്ടി 50 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളും 13 അസിസ്റ്റുകളും ഉൾപ്പെടുന്നു.
🚨🎙️|| الأسطورة كريستيانو رونالدو:
— كورة | #النصر 🦁 (@9NFCBALL) January 21, 2024
"جائزة الكرة الذهبيه و جائزة THE BEST تفقدان الى المصداقيه ، وأيضًا من الصعب تسجيل الأهداف في الدوري السعودي كما الحال في الليغا والدوري الأنجليزي." pic.twitter.com/EHIu35Jqz5