മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ചെൽസിയുടെ താൽപ്പര്യം പരസ്യമാണ്. 37 കാരനെ എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള ഉദ്ദേശം അവർക്കുണ്ട്.അതിനു വേണ്ടിയുള്ള എല്ലാ വഴികളും ചെൽസി നോക്കുന്നുണ്ട്. റൊണാൾഡോയുടെ ഏജന്റുമായി ഗൗരവമേറിയ ചർച്ചകൾ അവർ നടത്തുകയും ചെയ്തു.
ഓൾഡ് ട്രാഫോർഡ് വിടാൻ ആവശ്യപ്പെട്ടതു മുതൽ റൊണാൾഡോ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ് , നാപോളി എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു, ചിലർ അദ്ദേഹത്തെ സ്‌പോർട്ടിംഗ് ക്ലബ് ഡി പോർച്ചുഗലിലേക്കുള്ള റൊമാന്റിക് തിരിച്ചുവരവുമായി കൂട്ടിയിണക്കി കിംവദന്തികൾ സൃഷ്‌ടിച്ചു.എന്നാൽ MARCA യിൽ നിന്നുള്ള റിപോർട്ടുകൾ പ്രകാരം റൊണാൾഡോയെ ഒപ്പുവെക്കുന്നതിൽ ഏറ്റവും താല്പര്യമെടുക്കുന്നത് ചെൽസിയാണ്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ റൊണാൾഡോയെ ചെൽസിയിലേക്ക് അടുപ്പിക്കുകയും ചെയ്യും.
പുതിയ ചെൽസി ഉടമ ടോഡ് ബോഹ്ലി റൊണാൾഡോയെ ടീമിലെത്തിക്കാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. തന്റെ ആദ്യ സൈനിങ് ഒരു സൂപ്പർ താരത്തിന്റെയാവണം എന്ൻ നിര്ബന്ധത്തിലാണ് പുതിയ ബ്ലൂസ് ഉടമ.ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ മത്തിജ്സ് ഡി ലിഗ്റ്റ്, റാഫിൻഹ, റഹീം സ്റ്റെർലിംഗ് എന്നിവരും ചെൽസിയുടെ റഡാറിലുള്ള താരങ്ങളാണ്.എന്നാൽ ചെൽസിക്ക് അവരുടെ മുന്നേറ്റനിരയെ നയിക്കാൻ ഒരാളെ ആവശ്യമുണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അത് ചെയ്യാൻ കഴിയും.ആ റോൾ ഏറ്റെടുക്കാൻ റൊണാൾഡോയെക്കാൾ കഴിവുള്ള ഒരു താരത്തെ അവർക്ക് കിട്ടില്ല എന്നുറപ്പാണ്.
BREAKING: Chelsea 'preparing £14 million bid' for Manchester United forward Cristiano Ronaldo pic.twitter.com/55EBGCtFQp
— SPORTbible (@sportbible) July 7, 2022
ടിമോ വെർണറെ ഡി ലിഗറ്റിനായി യുവന്റസിന് വാഗ്ദാനം ചെയ്തതുപോലെ, ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാരും പണവും വാഗ്ദാനം ചെയ്യാൻ പോലും ചെൽസി തയ്യാറായേക്കാം. റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു.ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നു, അത് സാധ്യമാക്കാൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കളിക്കാരൻ എന്ന പദവി ഉപേക്ഷിക്കാൻ താരം തയ്യാറാണ്.