ലയണൽ മെസ്സിയുടെ പിഎസ്‌ജിക്കെതിരായ മത്സരത്തിൽ അൽ നാസർ-അൽ ഹിലാൽ സംയുക്ത ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും

റിയാദ് സീസൺ സാംസ്കാരിക പരിപാടികളുടെ ഭാഗമായുള്ള എക്സിബിഷൻ ഗെയിമിൽ പിഎസ്ജിയെ നേരിടുന്ന അൽ ഹിലാൽ അൽ – നസ്ർ സംയുകത ഇലവനെ (റിയാദ് സീസൺ ഇലവനെ) ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും.അൽമേരിയ ഉടമയും സൗദി റോയൽ കോർട്ടിലെ ഉപദേശകനുമായ തുർക്കി അൽ-ഷൈഖാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്യാപ്റ്റന്റെ ആംബാൻഡ് സമ്മാനിച്ചത്.

അർജന്റീനിയൻ താരം മാർസെലോ ഗല്ലാർഡോയാണ് റിയാദ് സീസൺ ഇലവനെ പരിശീലിപ്പിക്കുക.അൽ ഹിലാലിന്റെ മാത്യൂസ് പെരേര, ഒഡിയൻ ഇഗാലോ, അൽ നാസറിന്റെ അൽവാരോ ഗോൺസാലസ്, ടാലിസ്ക എന്നിവരും അണിനിരക്കും.68,000 ശേഷിയുള്ള കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ ഗെയിമിനുള്ള ടിക്കറ്റുകൾക്ക് അവിശ്വസനീയമായ ഡിമാൻഡോടെ വിറ്റു പോയിരുന്നു.നെയ്മർ, എംബാപ്പെ, ലോകകപ്പ് ജേതാവ് ലിയോ മെസ്സി എന്നിവരോട് റൊണാൾഡോ കളിക്കുന്നത് കാണാൻ ആകാംക്ഷയുള്ള ആരാധകരുമായി 2 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ആഴ്ച പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിൽ പങ്കെടുക്കുമെങ്കിലും, അൽ നാസറിന് വേണ്ടി അദ്ദേഹം ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡിസംബർ അവസാനത്തോടെ ക്ലബ്ബിൽ ചേർന്നിട്ടും അൽ-നാസറിന് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ എവർട്ടൺ ആരാധകന്റെ ഫോൺ തകർത്തതിന് സസ്‌പെൻഷൻ നേരിടുന്നതിനാൽ 37 കാരനായ അൽ നാസറിന്റെ അവസാന രണ്ട് മത്സരങ്ങൾ നഷ്‌ടമായി. ജനുവരി 22 ഞായറാഴ്ച എത്തിഫാക്കിനെതിരായ സൗദി പ്രോ ലീഗ് പോരാട്ടത്തിൽ അദ്ദേഹം കളിക്കാനിറങ്ങും.