ക്രിസ്റ്റ്യാനോ റൊണാൾഡോയെ മനഃപൂർവം ഒഴിവാക്കിയ പോസ്റ്റ്‌, ആരാധകർ വിമർശനവുമായി രംഗത്ത്

ലോക ഫുട്ബോളിലെ സൂപ്പർ താരമായ പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോയെ സംബന്ധിച്ച് 2023 വളരെ മികച്ച വർഷമായാണ് അവസാനിച്ചത്. ഈ വർഷത്തിൽ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ടോപ് സ്കോറർ പട്ടത്തിലേക് ഗോളുകൾ അടിച്ചുകൂട്ടിയാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ 2023 വർഷം സൗദി ക്ലബ്ബിനൊപ്പം താരം അവസാനിപ്പിച്ചത്.

54 ഗോളുകൾ സ്കോർ ചെയ്ത ക്രിസ്ത്യാനോ റൊണാൾഡോ കിലിയൻ എംബാപ്പേ, ഹാരി കെയ്ൻ, ഏർലിംഗ് ഹാലൻഡ് എന്നിവരുടെ വെല്ലുവിളി മറികടന്നുകൊണ്ടാണ് ടോപ് സ്കോറർ പട്ടം നേടിയത്. ഇപ്പോഴിതാ ട്രാൻസ്ഫർ മാർക്കറ്റ് ഒഫീഷ്യലായി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 കലണ്ടർ വർഷത്തിൽ ലോകത്തിലെ ടോപ്പ് 15 ലിഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്.

ഇതിൽ സൗദി ലീഗിനെ ഉൾപ്പെടുത്തതാതുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോക്ക് സ്ഥാനമില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മനപ്പൂർവം അവഹേളിക്കുന്നതാണ് ഈ പോസ്റ്റ് എന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ലോകത്തിലെ ടോപ് 15 ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ, കിലിയൻ എംബാപ്പേ എന്നിവരാണ് മുന്നിലുള്ളത്.

ലോകത്തിലെ ടോപ് 15 ലീഗുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കി താരങ്ങളിൽ നാലാം സ്ഥാനം റയൽ മാഡ്രിഡ്‌ താരമായ വിനീഷ്യസ് ജൂനിയറിനാണ്. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് വിർട്സ്, ഒന്നാം സ്ഥാനത്ത് വീര്മാൻ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടോപ്പ് 15 ലീഗുകളിൽ ക്ലീൻഷീറ്റുകൾ നേടിയ ഗോൾകീപ്പർമാരിൽ ആറാം സ്ഥാനത്തു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒനാന, നാലാം സ്ഥാനത്തു സ്പാനിഷ് ഗോൾകീപ്പരായ സോമർ തുടങ്ങിയവ സ്ഥാനം നേടിയപ്പോൾ ഒന്നാം സ്ഥാനത്തുള്ളത് എഫ് സി ബാഴ്സലോണയുടെ ജർമൻ കോൾകീപ്പറായ ആന്ദ്ര ടെർ സ്റ്റീഗനാണ്.

3.2/5 - (5 votes)