അൽവാരോ വസ്കസിനെ കേരള ബ്ലാസ്റ്റേഴ്‌സ് എന്നല്ല, മറ്റൊരു ടീമും ഇപ്പോൾ കൊണ്ടുവരില്ല, കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ അരങ്ങേറുന്നതിനിടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ. താര കൈമാറ്റങ്ങളുടെ ട്രാൻസ്ഫർ വിൻഡോ ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സീസണിൽ ടീമിനെ അഴിച്ചു പണിയാനുള്ള അവസരം കൂടിയാണ് വിന്റർ ട്രാൻസ്ഫർ വിൻഡോ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് മുന്നിൽ തുറന്നുകാട്ടുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുൻ താരമായ സ്പാനിഷ് താരം അൽവാരോ വസ്കസ് തിരികെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് നിരവധി ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നെങ്കിലും ഗോവയിൽ നിന്നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ അൽവാരോ വസ്കസ് ടു കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ സാധ്യതകൾ തള്ളിക്കളഞ്ഞു.

കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള മറ്റു ടീമുകൾ അൽവാരോ വസ്കസിനു വേണ്ടി ശ്രമങ്ങൾ നടത്തിയെന്ന ട്രാൻസ്ഫർ റൂമറുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ അൽവാരോ വാസ്കസിന്റെ ട്രാൻസ്ഫർ ഡീൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പൂർത്തിയാക്കാൻ ഒരു ഇന്ത്യൻ ക്ലബ്ബും തയ്യാറാവില്ല എന്നത് മറ്റൊരു വസ്തുതയാണ്.

കാരണം 2024 ജൂൺ ഒന്നു വരെ ഗോവയുമായി കരാർ ഒപ്പുവെച്ച വാസ്കസ് തന്റെ ഗോവയുമായുള്ള കരാർ നിബന്ധനകളോടെ അവസാനിപ്പിച്ചാണ് ഗോവ വിട്ടത്. അതിനാൽ തന്നെ ഈയൊരു കാലയളവ് കഴിയുന്നത് വരെ ഒരു ഇന്ത്യൻ ക്ലബ്ബിന് വേണ്ടി അൽവാരോ വസ്കസ് സൈൻ ചെയ്യുകയാണെങ്കിൽ കരാർ അവസാനിക്കുമ്പോൾ ഉണ്ടായിരുന്ന വ്യവസ്ഥകൾ പ്രകാരം എഫ്സി ഗോവ നഷ്ടപരിഹാരം ആവശ്യപ്പെടും. അതിനാൽ തന്നെ ഈ സീസൺ കഴിയുന്നത് വരെ അൽവാരോ വസ്കസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സാധ്യതകൾ കുറവാണ്.

Rate this post