യുണൈറ്റഡ് പൊക്കും മുമ്പ് ആ താരത്തെ സൈൻ ചെയ്യൂ, യുവന്റസിനോട് റൊണാൾഡോ.

ഈ സീസണിൽ വലിയ തോതിലുള്ള അഴിച്ചു പണികൾ ക്ലബ്ബിനകത്ത് നടക്കുമെന്ന് യുവന്റസ് വ്യക്തമാക്കിയതാണ്. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ അവർ സാറിയെ പുറത്താക്കി പിർലോയെ പരിശീലകനായി നിയമിച്ചിരുന്നു. ക്ലബിന് ആവിശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി കൊണ്ട് പുതിയ താരങ്ങളെ എത്തിക്കുമെന്ന് പിർലോ അറിയിച്ചിരുന്നു. പ്രത്യേകിച്ച് മധ്യനിരയിൽ ഇസ്കോയെ പോലെയുള്ള ഒരുപിടി നല്ല താരങ്ങൾ തങ്ങൾക്ക് ആവിശ്യമാണ് എന്നാണ് പിർലോയുടെ വാദം.

ഇപ്പോഴിതാ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു താരത്തെ ക്ലബിന് നിർദേശിച്ചതായി റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നു. വോൾവ്‌സിന്റെ മുന്നേറ്റനിരയിലെ മിന്നും താരം റൗൾ ജിമിനെസിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ എത്തിക്കാൻ ആവിശ്യപ്പെട്ടത്. നിലവിൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് ജിമിനെസ്. മെക്സിക്കൻ താരമായ ഇദ്ദേഹം ഈ സീസണിൽ മിന്നും ഫോമിലാണ്.

കഴിഞ്ഞ സമ്മറിൽ ആയിരുന്നു ബെൻഫിക്കയിൽ നിന്ന് 32 മില്യൺ പൗണ്ടിന് ജിമിനെസ് വോൾവ്‌സുമായിട്ട് പെർമെനന്റ് ഡീലിൽ ഒപ്പുവെച്ചത്. ഈ സീസണിൽ 53 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളാണ് താരത്തിന്റെ ബൂട്ടുകളിൽ നിന്നും പിറന്നത്. തുടർന്ന് താരത്തെ ക്ലബിൽ എത്തിക്കാൻ ഒലെ ഗണ്ണർ സോൾഷ്യാർ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് താരത്തെ ടീമിൽ എത്തിക്കാൻ ആഗ്രഹമുണ്ടെന്ന് പുറത്ത് വിട്ടത് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ്.

യുവന്റസിന്റെ സ്ട്രൈക്കെർമാരിൽ ദിബാല ഒഴിച്ചുള്ള താരങ്ങളിൽ ക്രിസ്റ്റ്യാനോയും യുവന്റസും അതൃപ്തരാണ്. ഹിഗ്വയ്‌ൻ, ഡഗ്ലസ് കോസ്റ്റ എന്നിവരെ ഈ സീസണിൽ യുവന്റസ് വിൽക്കാനാണ് സാധ്യതകൾ. മറ്റൊരു താരം ബെർണാഡ്ഷിയുടെ പ്രകടനത്തിൽ യുവന്റസ് സംതൃപ്തരല്ല.

Rate this post