WWE – യുടെ ഇടിക്കൂട്ടിലേക്ക് റൊണാൾഡോ; ആവേശത്തോടെ ആരാധകർ

ലോകത്തിലെ പ്രമുഖ റെസലിംഗ് പ്രമോഷൻ കമ്പനിയായ ഡബ്ലൂ ഡബ്ലൂ ഇയിലേക്ക് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തുന്നു. ഡബ്ലൂ ഡബ്ലൂ ഇയുടെ വരാനിരിക്കുന്ന പെപ്പർ വ്യൂ ആയ ‘നൈറ്റ്സ് ഓഫ് ചാമ്പ്യൻസിലാണ് റൊണാൾഡോയെത്തുകയെന്നാണ് റിപ്പോർട്ടുകൾ.മെയ് 27നാണ് ഡബ്ലൂ ഡബ്ലൂ യുടെ ‘നൈറ്റ്സ് ഓഫ് ചാമ്പ്യൻസ്’ എന്ന പെപ്പർ വ്യൂ നടക്കുക. സൗദി അറേബ്യൻ തലസ്ഥാനമായ ജിദ്ദയിലാണ് ഈ ഇവന്റ് നടക്കുക. ഈ ഇവന്റിലേക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തുക.

നൈറ്റ്സ് ഓഫ് ചാമ്പ്യൻസിൽ ഡബ്ലൂ ഡബ്ലൂ ഇ പുതുതായി റീ ബ്രാൻഡിംഗ് നടത്തിയ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അതിഥിയായിട്ടായിരിക്കും റൊണാൾഡോ എത്തുക.ഡബ്ലൂ ഡബ്ലൂ ഇയുടെ പുതിയ ചാമ്പ്യൻഷിപ്പാണ് വേൾഡ് ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പ്. കമ്പനിയുടെ പ്രമുഖ താരങ്ങളായ സെത് റോളിൻസും എജെ സ്റ്റൈൽസുമാണ് ഈ ചാമ്പ്യൻഷിപ്പിന് വേണ്ടി മത്സരിക്കുക.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്. അതിനാൽ താരം സൗദിയിൽ നടക്കുന്ന ഈ ഡബ്ലൂ ഡബ്ലൂ ഇ ഇവന്റിലും പങ്കെടുക്കും.ചില പ്രമുഖ മാധ്യമങ്ങളൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പ്രമുഖ റെസ്ലിങ് മാധ്യമപ്രവർത്തകനായ സീൻ റോസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ ഈ വാർത്തയെ അദ്ദേഹം പൂർണമായി തള്ളിക്കളയുന്നുമില്ല. തയ്യാറാക്കിയ സ്ക്രിപ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ലൂ ഡബ്ലൂ ഇയുടെ ഓരോ സംഭവ വികാസങ്ങളും നടക്കുക എന്നതിനാൽ ഡബ്ല്യു ഡബ്ലൂ ഇ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Rate this post