നമ്മുടെ സ്വന്തം കൊച്ചിയിലും ക്രിസ്ത്യാനോ റൊണാൾഡോ കളിക്കും, കണക്കുകൂട്ടി ആരാധകർ |Cristiano Ronaldo
ഏറെ നാളുകളായുള്ള അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്‌റുമായി കരാർ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. 2025 വരെയാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബുമായുള്ള കരാർ ഒപ്പു വെച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ സമയത്തു തന്നെ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതപ്പോൾ താരം നിഷേധിച്ചിരുന്നു.
എന്നാൽ ആ ട്രാൻസ്‌ഫർ തന്നെ യാഥാർത്ഥ്യമാകുന്നതാണ് ഫുട്ബോൾ ലോകം ഇപ്പോൾ കാണുന്നത്. വാണിജ്യ ഇടപാടുകൾ ഉൾപ്പെടെ പ്രതിവർഷം 200 മില്യൺ യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശമ്പളം. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലമായി ഇത് മാറും. അൽ നാസറിന്റെ ഈ റിവാർഡ് ഓഫറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്ബിലേക്ക് ആകർഷിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ ലീഗ് ഷീൽഡ് നേടിയാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും സാധിക്കും . ബ്ലാസ്റ്റേഴ്സും അൽ നാസറും ഒരു ഗ്രൂപ്പിൽ വരികയും ചെയ്താൽ റൊണാൾഡോയുടെ കാളി കൊച്ചിയിൽ ഇരുന്നു കാണാൻ മലയാളികൾക്ക് അവസരം ലഭിക്കും.റൊണാൾഡോയുടെ വരവ് സൗദി ഫുട്ബോളിന് വലിയ വാണിജ്യ സാധ്യതകളും തുറന്നു കൊടുക്കും.2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്‌ത് എന്നീ രാജ്യങ്ങളുമായി സംയുക്തമായി നടത്താൻ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്. അതിനുള്ള നീക്കങ്ങൾക്ക് ഊർജ്ജം നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാജ്യത്തിന്റെ അംബാസിഡറായി നിയമിക്കാനും അവർ പദ്ധതിയിടുന്നു.
പക്ഷെ റൊണാൾഡോയുടെ സൗദിയിലേക്കുള്ള വരവ് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവും . കാരണം റൊണാൾഡോയുടെ വരവോടു കൂടി സോഷ്യൽ മീഡിയയിൽ വലിയ കുതിപ്പാണ് അൽ നസ്ർ നടത്തിയിരിക്കുകയാണ്. സൂപ്പർ താരത്തിന്റെ ട്രാൻസ്‌ഫർ പ്രഖ്യാപിച്ചതോടെ ക്ലബ്ബിന്റെ ഇഷ്ട ഫോൾഡർസിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഏഷ്യൻ ഫുട്ബോൾ ക്ലബ് എന്ന സ്ഥാനം ബ്ലാസ്റ്റേഴ്സിൽ നിന്നും അൽ നസ്ർ തട്ടിയെടുക്കും എന്നുറപ്പാണ്.
🚨..
— Shashanth K (@Shashanth_ksd) December 31, 2022
Al nassr going to be most followed Asian club in insta replacing kbfc 👀#AlNassr #CristianoRonaldo#KeralaBlasters #Ronaldo pic.twitter.com/1Ia1bBCz1v
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലേക്കുള്ള വരവ് ഏഷ്യൻ ഫുട്ബോളിന് വലിയ ഉത്തേജനം നൽകും എന്ന കാര്യത്തിൽ ഒരു സംശയമില്ല.റൊണാൾഡോയുടെ വരവ് ഇന്ത്യൻ ഫുട്ബോളിനും ഗുണം നൽകിയേക്കാനുള്ള സാധ്യതയുണ്ട്.അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സൗദി ഫുട്‌ബോള്‍ ഫെഡറേഷനും തമ്മില്‍ അടുത്തിടെ കരാര്‍ ഒപ്പിട്ടിരുന്നു.ഇതുപ്രകാരം അടുത്ത സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും നടക്കുന്നത് സൗദിയിലാണ്. ഇതിനു ശേഷം ഇരു രാജ്യങ്ങളുടെയും ക്ലബ്ബുകൾ തമ്മിൽ മാച്ചുകൾ സംഘടിപ്പിക്കാനും സാധ്യത കാണുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് റൊണാൾഡൊക്കെതിരെ കളിക്കാനുള്ള അവസരം ലഭിക്കും .