
സ്റ്റേഡിയത്തെ ആവേശഭരിതരാക്കുന്ന പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിൽ അൽ-നാസറിനായി അവിസ്മരണീയമായ അരങ്ങേറ്റം നടത്തി. അദ്ദേഹത്തിന്റെ പുതിയ ടീം ഇത്തിഫാക്കിനെതിരെ 1-0 ന് വിജയിച്ച് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിലധികം കാരണങ്ങളാൽ ഫുട്ബോൾ കലണ്ടറിൽ ഏറ്റവുമധികം കാത്തിരുന്ന ഗെയിമുകളിൽ ഒന്നായിരുന്നു അൽ നാസറും എറ്റിഫാക്കും തമ്മിലുള്ള സൗദി പ്രോ ലീഗ് മത്സരം, പ്രത്യേകിച്ചും 37 കാരനായ റൊണാൾഡോയുടെ അരങ്ങേറ്റം കാരണം.
പ്രതിവർഷം 200 മില്യൺ ഡോളറിന്റെ കരാറിലാണ് താരം സൗദി ക്ലബ്ബിലെത്തിയത്. റൊണാൾഡോ ഗോൾ നേടിയില്ലെങ്കിലും സ്റ്റാർ ഫോർവേഡ് പിച്ചിൽ പതിവുപോലെ മികച്ച പ്രകടനം പുറത്തെടുത്തു.മത്സരത്തിൽ റൊണാൾഡോ എന്ന പ്രതിഭയുടെ മികവിന്റെ മനോഹരമായ നിമിഷം ഉണ്ടായിരുന്നു.ഒരു ഫെയ്ക്ക് ഷോട്ടിലൂടെ തന്റെ മാർക്കറെ കബളിപ്പിച്ചു. റൊണാൾഡോ തന്റെ വലത് കാൽ കൊണ്ട് ഒരു ഷോട്ട് എടുക്കാൻ പോകുകയാണെന്ന് തോന്നി, അത് ഇടതുവശത്തേക്ക് തിരികെ കടത്തി, ഡിഫൻഡർ കാല് തെറ്റി വീണു. വീഡിയോ വൈറലായതോടെ കരിയറിന്റെ സായാഹ്നത്തിൽ റൊണാൾഡോയുടെ സ്കില്ലിനെ പ്രശംസിക്കാതിരിക്കാൻ ആരാധകർക്ക് കഴിഞ്ഞില്ല.

റൊണാൾഡോ സൗദി പ്രോ ലീഗിൽ ചേർന്നിരുന്നുവെങ്കിലും ജനുവരി 22 ഞായറാഴ്ച മാത്രമാണ് അൽ നാസറിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ജനുവരി 19ന് പാരീസ് സെന്റ് ജെർമെയ്‌നെതിരെ (PSG) നടന്ന സൗഹൃദ മത്സരത്തിലാണ് റൊണാൾഡോ തന്റെ ആദ്യ മത്സരം മിഡിൽ ഈസ്റ്റിൽ കളിച്ചത്. 2022 ഏപ്രിലിൽ ഒരു പ്രീമിയർ ലീഗ് മത്സരത്തിനിടെ എവർട്ടൺ ആരാധകന്റെ ഫോൺ അടിച്ചു തകർത്തതിന്റെ പേരിൽ എഫ്‌എ അദ്ദേഹത്തിന് രണ്ട് മത്സര വിലക്ക് ഏർപ്പെടുത്തിയതിനാൽ സൗദി ലീഗിലെ അരങ്ങേറ്റം വൈകി.
Las habilidades son sorprendentes de @Cristiano de verdad tiene 38 años😳#Ronaldo𓃵 #CR7𓃵 #CristianoRonaldo #Ronaldo #VIVARONALDO #GOAT𓃵 #Bicho #CR700𓃵 #CristianoRonaldo𓃵 #AlNasr #HalaRonaldo #CR7𓃵بث #GOAT𓃵7
— Elia Maria VL 𓃵 (@eliamvl1) January 22, 2023
pic.twitter.com/T60oWIXoYx
മത്സരത്തെ സംബന്ധിച്ചിടത്തോളം, ടാലിസ്‌കയുടെ 31-ാം മിനിറ്റിലെ ഗോളിലാണ് അൽ നസ്ർ വിജയം നേടിയത്.ജനുവരി 26 വ്യാഴാഴ്ച അൽ-ഇത്തിഹാദിനെയാണ് അൽ നാസർ അടുത്തതായി നേരിടുക.കളിയുടെ എഴുപത്തിയെട്ടാമത്തെ മിനിറ്റിൽ അൽ-ഇതിഫാക് പ്രതിരോധ താരത്തെ കബളിപ്പിച്ച് തൊടുത്ത ഷോട്ട് ഗോൾകീപ്പർ ഏറെ ശ്രമകരമായാണ് രക്ഷപ്പെടുത്തിയത്. കളിയുടെ 58 മത്തെ മിനിറ്റിലും ക്രിസ്ത്യാനോ റൊണാൾഡോയുടെ മികച്ച ഒരു ക്രോസ് അർജന്റീന താരം ഗോൺസാലോ മാർട്ടിസിനു നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടി ഒഴിവാക്കുകയായിരുന്നു, റൊണാൾഡോക്ക് ലഭിക്കാമായിരുന്ന അസിസ്റ്റ് നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു.
#CR7 #RONALDO #ALNASSR #CR7𓃵
— – خالد (@Cristin38387457) January 22, 2023
– 📽️⚡️: @rKLDX pic.twitter.com/9tq1TsPKVs