തീപ്പൊരി ഫോമിൽ ഡിബാല, റെക്കോർഡിട്ടു, പിടിച്ചു കെട്ടാനാവാതെ എതിരാളികൾ

ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടിയതിനു ശേഷം തന്റെ ക്ലബ്ബായ റോമയിലേക്ക് മടങ്ങിയെത്തിയ പൗലോ ഡിബാല തീപ്പൊരി ഫോമിലാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റോമ വിജയിക്കാനുള്ള ഒരേ ഒരു കാരണം ഡിബാലയുടെ മാസ്മരിക പ്രകടനമാണ്. ഇന്നലത്തെ മത്സരത്തിൽ സ്പസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ അവിടെയും തിളങ്ങി നിന്നത് ഡിബാല തന്നെയായിരുന്നു.

രണ്ട് അസിസ്റ്റുകളായിരുന്നു ഡിബാല സ്വന്തമാക്കിയിരുന്നത്.45ആം മിനുട്ടിൽ എൽ ഷറാവി നേടിയ ഗോളിനും 49ആം മിനുട്ടിൽ എബ്രഹാം നേടിയ ഗോളിനും അസിസ്റ്റ് നൽകിയത് ഡിബാലയായിരുന്നു. ഇതോടുകൂടി അവസാനത്തെ മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ കോൺട്രാബ്യൂഷൻസ് ആണ് ഡിബാല നടത്തിയിട്ടുള്ളത്.

ജെനോവക്കെതിരെയുള്ള കോപ്പ ഇറ്റാലിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോമ വിജയിച്ചിരുന്നത്. ആ ഗോൾ നേടിക്കൊണ്ട് റോമയെ മുന്നോട്ടുകൊണ്ടുപോയത് ഡിബാലയായിരുന്നു. അതിനുശേഷമാണ് ഇറ്റാലിയൻ ലീഗിൽ ഫിയോറെന്റിനയെ റോമ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.ആ രണ്ടു ഗോളുകളും നേടിയത് ഡിബാലയായിരുന്നു. ഇപ്പോഴിതാ ഇന്നലത്തെ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് റോമയെ വിജയത്തിലേക്ക് നയിക്കാനും താരത്തിന് കഴിഞ്ഞു.

മാത്രമല്ല മറ്റൊരു ഉറക്കോർഡ് കൂടി ഇപ്പോൾ ഇറ്റാലിയൻ ലീഗിൽ ഡിബാല സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.അതായത് റോമക്ക് വേണ്ടി ഏറ്റവും വേഗത്തിൽ സിരി എയിൽ 10 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യുന്ന അരങ്ങേറ്റതാരം എന്ന റെക്കോർഡ് ആണ് ഡിബാല സ്വന്തമാക്കിയിട്ടുള്ളത്. 13 ഇറ്റാലിയൻ ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഡിബാല സ്വന്തമാക്കിയിട്ടുള്ളത്.ഇതിൽ നിന്ന് തന്നെ ഡിബാലയുടെ റോമയിലെ പ്രാധാന്യം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാം.

റോമയുടെ ഇതിഹാസമായ ടോട്ടി കഴിഞ്ഞ ദിവസം പോലും താരത്തെ പ്രശംസിച്ചിരുന്നു. അത്ഭുത പ്രതിഭാസമാണ് ഡിബാല എന്നായിരുന്നു റോമൻ ഇതിഹാസം പറഞ്ഞിരുന്നത്.യുവന്റസിന്റെ നഷ്ടം തന്നെയാണ് ഡിബാല എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.അത്രയേറെ മികവിലാണ് താരം ഇപ്പോൾ കളിക്കുന്നത്.

Rate this post