ക്രിസ്റ്റ്യാനോ ബാഴ്സയിലേക്കോ? താരത്തിന്റെ ഉപദേശകരുടെ പ്രതികരണമിങ്ങനെ.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്സി ബാഴ്സലോണയിലേക്ക്? ഇന്ന് രാവിലെ മുതൽ വ്യാപകമായിപ്രചരിച്ചു വന്ന ഒരു വാർത്തയാണിത്. വലിയ തോതിൽ ഫുട്ബോൾ ലോകത്ത് ഇത് ചർച്ചക്ക് വഴിയൊരുക്കുകയും ചെയ്തു. സ്പാനിഷ് ഫുട്ബോൾ നിരൂപകനായ ഗില്ലം ബലേഗാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ എഫ്സി ബാഴ്സലോണക്ക് വേണ്ടി യുവന്റസ് ഓഫർ ചെയ്തിരുന്നതായി വെളിപ്പെടുത്തിയത്.
Cristiano Ronaldo's inner circle deny Barcelona rumours: https://t.co/1IjznATk26 pic.twitter.com/6XaKYosIou
— AS English (@English_AS) August 13, 2020
ബിബിസിയുടെ റേഡിയോ ഫൈവിന് നൽകിയ അഭിമുഖത്തിലാണ് പിഎസ്ജി, റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നിവർക്കൊക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് ഓഫർ ചെയ്തതായി ഇദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ എല്ലാ ക്ലബുകളും നിരസിക്കുകയായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വാർത്തയെ പാടെ നിരസിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും അടുത്ത ഉപദേശകർ. ഇങ്ങനെയൊരു നീക്കം തന്നെ ഉണ്ടായിട്ടില്ലെന്നും തികച്ചും തെറ്റായ വാർത്തയാണ് ഇതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പ്രവർത്തിക്കുന്ന അടുത്ത ഇതിവൃത്തങ്ങൾ അറിയിച്ചു.
സ്പാനിഷ് മാധ്യമമായ എഎസ്സ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉപദേശകർ ഇത് നിരസിച്ച കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ കുടുംബവും ട്യൂറിനിൽ പൂർണ്ണസന്തോഷവാൻമാരെണെന്നും ഇവർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. യുവന്റസ് വിടാനുള്ള ഒരു നീക്കവും ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിട്ടില്ലെന്നും എഎസ്സ് അറിയിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെയാണ് താരം പിഎസ്ജിയിലേക്ക് എന്ന വാർത്തകൾ കൂടുതൽ ശക്തിയോടെ പ്രചരിച്ചത്.
🗣 'Juventus wants to get rid of his wage, he's been offered everywhere including Barcelona' @GuillemBalague on the future of @Cristiano Ronaldo
— BBC 5 Live Sport (@5liveSport) August 12, 2020
📲⚽ https://t.co/3CW3Ngo4mY pic.twitter.com/OB8W9XH5oz
മുപ്പത്തിമൂന്നുകാരനായ താരത്തിന് യുവന്റസിൽ 2022 വരെ കരാറുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് താരം യുവന്റസിൽ തന്നെ തുടർന്നേക്കും. ഈ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞിട്ടുണ്ട്. ഏതായാലും റൊണാൾഡോ ബാഴ്സയിലേക്ക് എന്ന തരത്തിലുള്ള ഒന്നും തന്നെ നിലവിൽ സംഭവിച്ചിട്ടില്ല എന്നാണ് വാർത്തകൾ.