❝ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗ് കളിക്കണം ,മേജർ ലീഗ് സോക്കറിൽ നിന്നുള്ള ഓഫർ നിരസിച്ച് യുണൈറ്റഡ് ഫോർവേഡ്❞|Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ മേജർ ലീഗ് സോക്കർ ക്ലബ്ബുകളിൽ നിന്നുള്ള രണ്ട് ഓഫറുകൾ നിരസിച്ചതായി റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതോടെ 37 കാരനായ ഫോർവേഡ് ഈ സമ്മറിൽ ഓൾഡ് ട്രാഫോർഡിൽ നിന്ന് മാറുമെന്ന വാർത്തകൾ വന്നിരുന്നു.

നിലവിലെ കരാറിൽ റൊണാൾഡോക്ക് ഒരു വർഷം കൂടി ബാക്കിയുണ്ട്.പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റെഡ് ഡെവിൾസിൽ തിരിച്ചെത്തിയ റൊണാൾഡോ 8 മത്സരങ്ങളിൽ നിന്ന് 24 തവണ വലകുലുക്കി. എന്നാൽ പ്രീമിയർ ലീഗ് കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റുമായി യുണൈറ്റഡ് ഫിനിഷ് ചെയ്തതിനാൽ അദ്ദേഹത്തിന്റെ ഗോളുകൾക്ക് തന്റെ ടീമിനെ ആദ്യ നാല് സ്ഥാനത്തേക്ക് നയിക്കാൻ കഴിഞ്ഞില്ല.പുതിയ മാനേജർ എറിക് ടെൻ ഹാഗ് എത്തുകയും പുതിയ കളി ശൈലി കൊണ്ടുവരികയും ചെയ്തതോടെ, ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റർ ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദിനങ്ങൾ എണ്ണപ്പെട്ടേക്കാം.

ഇറ്റാലിയൻ ഔട്ട്‌ലെറ്റ് ലാ റിപ്പബ്ലിക്ക ഇപ്പോൾ പോർച്ചുഗീസ് ഐക്കണിന്റെ ഭാവിയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് തന്നിട്ടുണ്ട്.യൂറോപ്പിൽ തുടരാനും ചാമ്പ്യൻസ് ലീഗിൽ കളിക്കാനുമുള്ള ലക്ഷ്യം മുൻനിർത്തി അമേരിക്കൻ ക്ലബ്ബുകളുടെ രണ്ട് ഓഫറുകൾ റൊണാൾഡോ നിരസിച്ചതായും ഈ വർഷാവസാനം വരാനിരിക്കുന്ന ലോകകപ്പിനായി സാധ്യമായ ഏറ്റവും മികച്ച തയ്യാറെടുപ്പ് നടത്തുകയും ചെയ്യുമെന്ന് അവർ റിപ്പോർട്ട് ചെയ്തു.ഖത്തറിലെ ടൂർണമെന്റ് അദ്ദേഹത്തിന് വേൾഡ് കപ്പ് നേടാനുള്ള അവസാന അവസരമാണ്.അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് റോമയിലേക്ക് കൊണ്ടുവരാൻ ജോസ് മൗറീഞ്ഞോ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം റൊണാൾഡോയ്ക്ക് തന്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള അവസരം കൂടി നൽകാൻ ചെൽസി തയ്യാറാണ്. പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിക്ക് താൽപ്പര്യമുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും വെറ്ററൻ സ്‌ട്രൈക്കർ ഓൾഡ് ട്രാഫോർഡിൽ തുടരുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു.ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ യുണൈറ്റഡിന്റെ പരാജയവും ഈ വേനൽക്കാലത്ത് ഇതുവരെ സൈനിംഗ് ചെയ്യാത്തതും റൊണാൾഡോ നിലവിൽ ക്ലബിൽ അസന്തുഷ്ടനാണെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

പുതിയ ബ്ലൂസ് ഉടമ ടോഡ് ബോഹ്‌ലി കഴിഞ്ഞ ആഴ്ച കളിക്കാരന്റെ ഏജന്റ് ജോർജ്ജ് മെൻഡസിനെ കണ്ടതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.എറിക് ടെൻ ഹാഗ് ഈ ആഴ്ച റെഡ് ഡെവിൾസ് മാനേജരായി തന്റെ ആദ്യ പരിശീലന സെഷൻ നടത്തി. തകർന്ന യുണൈറ്റഡിനെ പുനർനിർമ്മിക്കുക എന്ന വലിയ ലക്ഷ്യമാണ് ഡച്ച് മാന്റെ മുൻപിൽ ഉള്ളത്.ഈ മാസം ആദ്യം നടന്ന യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ടീമിന്റെ ഭാഗമായതിനാൽ റൊണാൾഡോ പരിശീലന സെക്ഷനിൽ പങ്കെടുക്കില്ല.

Rate this post