❝ബ്രസീലിയൻ സൂപ്പർ താരം റാഫിഞ്ഞ ലീഡ്‌സിൽ നിന്നും ചെൽസിയിലേക്ക്❞

ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ താരം റാഫിഞ്ഞ ചെൽസിയിലേക്ക്. റഫീഞ്ഞയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ ബിഡ് ലീഡ്സ് അംഗീകരിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയുടെ ലീഡ്സ് യുണൈറ്റഡും തമ്മിൽ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.

ഏകദേശം 60-65 മില്യൺ പൗണ്ട് നൽകിയാവും ചെൽസി റഫീഞ്ഞയെ സ്വന്തമാക്കുക.
വ്യക്തിഗത കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരവും ചെൽസിയും തമ്മിൽ ഉടൻ തന്നെ ചർച്ച നടത്തി തീരുമാനിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. റാഫിഞ്ഞക്കായി ആഴ്സണലും ലാലിഗ വമ്പന്മാരായ ബാഴ്സലോണയും രംഗത്തുണ്ടായിരുന്നു. ആഴ്സണൽ മണിക്കൂറുകൾക്ക് മുൻപ് നൽകിയ വാക്കാലുള്ള പുതിയ ഓഫർ ലീഡ്‌സ് നിരസിച്ചിരുന്നു. ബാഴ്സലോണയും അവസാനശ്രമം നടത്തിയെങ്കിലും ചെൽസിയുടെ പുതിയ ഓഫർ ലീഡ്‌സ് സ്വീകരിക്കുകയായിരുന്നു.

ലീഡ്സിലേക്ക് മാറിയതിന് ശേഷം രണ്ട് മികച്ച സീസണുകൾ റാഫിൻഹ ആസ്വദിച്ചു, 65 മികച്ച മത്സരങ്ങളിൽ നിന്ന് 17 പ്രീമിയർ ലീഗ് ഗോളുകൾ നേടി.ലീഡ്സിലെ അദ്ദേഹത്തിന്റെ നിലവിലെ കരാർ 2024-ൽ അവസാനിക്കും.നിലവിൽ റഹീം സ്റ്റെർലിംഗിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവരാൻ ചെൽസി ശ്രമിക്കുന്നുണ്ട്.

ബാഴ്‌സയിലേക്ക് മാറാനായിരുന്നു റാഫിൻഹയുടെ മുൻഗണന കൊടുത്തിരുന്നത്.എന്നാൽ ലാ ലിഗ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ലീഡ് യുണൈറ്റഡ് ആഗ്രഹിച്ച ഒരു ബിഡ് വെക്കാൻ അവർക്ക് സാധിച്ചില്ല. ബാഴ്‌സലോണയിൽ നിന്നും ഫ്രഞ്ച് താരം ഡെംബെലെയെയും ടീമിലെത്തിക്കാൻ പരിശീലകൻ തുച്ചലിന് തലപര്യമുണ്ട്.

Rate this post