“ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഞാൻ യഥാർത്ഥ റൊണാൾഡോയാണെന്ന് കേൾക്കുന്നത് വിരസമായിരിക്കും”

റൊണാൾഡോ എന്ന പേര് കേൾക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് രണ്ടു മുഖങ്ങൾ തെളിഞ്ഞു വരും ഒന്ന് ബ്രസീലിയൻ ഇതിഹാസം റൊനാഡോയും രണ്ടാമത്തെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും. ഇവരിൽ ആരാണ് മികച്ചതെന്ന താരതമ്യം ആരാധകർ ഇപ്പോഴും നടത്തികൊണ്ടിരിക്കുകയാണ്. ക്രിസ്റ്റ്യാനോയുടെ കരിയറിന്റെ തുടക്കത്തിൽ ബ്രസീലിന്റെ റൊണാൾഡോയെ എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൂരത്തിലായിരുന്നു. എന്നാൽ കഠിനാധ്വാനത്തിലൂടെ അവിശ്വസനീയമായ കരിയറിൽ ക്രിസ്റ്റ്യാനോ ബ്രസീലിയൻ താരത്തിനോട് മത്സരിക്കാനുള്ള പ്രാപ്തി നേടിയെടുത്തു.

പല ചർച്ചകളിലും ബ്രസീലിയൻ ഇതിഹാസത്തെ തന്നെയാണ് ‘ഒറിജിനൽ റൊണാൾഡോ’ എന്ന് വിളിക്കപ്പെടുന്നത്. ‘റിയൽ റൊണാൾഡോ’ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ ഫാബിയോ കന്നവാരോയുടെ ചോദ്യത്തിന്, 45-കാരൻ പറഞ്ഞു, “CR7-നെ സംബന്ധിച്ചിടത്തോളം, ഞാൻ യഥാർത്ഥ റൊണാൾഡോയാണെന്ന് കേൾക്കുന്നത് വിരസമായിരിക്കും.”ആളുകളെ താരതമ്യം ചെയ്യാൻ കഴിയില്ല. ഗോളുകൾക്കും കഴിവിനും സ്ഥിരതക്കും ക്രിസ്റ്റ്യാനോ ഫുട്ബോൾ ചരിത്രത്തിൽ നിലനിൽക്കും. മെസ്സിയെപ്പോലെ മികച്ചവരിൽ ഒരാളായി അദ്ദേഹം നിലനിൽക്കും.”

1996 ൽ തന്റെ 21 ആം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി ബ്രസീലിയൻ തിരഞ്ഞെടുക്കപ്പെട്ടു. 1998-ൽ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി, ലോകകപ്പ് ഫൈനൽ ദിനത്തിലെ നിഗൂഢമായ പരിക്ക് ഇല്ലായിരുന്നുവെങ്കിൽ ആ വർഷം അവാർഡ് നേടുമായിരുന്നു. പരിക്ക് മൂലം ആദ്യ ടീമിൽ റൊണാൾഡോ ഇല്ലാതിരുന്നെങ്കിലും പിന്നീട പരിശീലകൻ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഫൈനലിൽ സിദാന്റെ പ്രതിഭയ്ക്ക് മുന്നിൽ ബ്രസീലിനു കീഴടങ്ങേണ്ടി വന്നു. അതുവരെ ചാമ്പ്യൻഷിപ്പിൽ മികവ് കാട്ടിയ റൊണാൾഡോയുടെ ഒരു നിഴലായിരുന്നു കലാശ പോരാട്ടത്തിൽ കണ്ടത്.

എന്നാൽ 2002 ൽ ശക്തമായി തിരിച്ചു വരവ് നടത്തി ഗോൾഡൻ ബൂട്ടും ലോകകപ്പും റൊണാൾഡോ സ്വന്തമാക്കി.ഗുരുതരമായ പരിക്കുകൾ, പ്രത്യേകിച്ച് ആവർത്തിച്ചുള്ള കാൽമുട്ട് പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കരിയർ ഇതിലും മികച്ചതായിരിക്കും. എന്നാൽ 36 വയസ്സായ ക്രിസ്റ്യാനോക്ക് ഫിറ്റ്നെസ്സിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല. ഈ പ്രായത്തിലും താരം മികച്ച ഫോമിലുമാണ്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയപ്പോൾ 11 മത്സരങ്ങളിൽ നിന്ന് ഒമ്പത് തവണ സ്കോർ ചെയ്തു.

Rate this post