“ലയണൽ മെസ്സിയുടെ വിടവാങ്ങലിന് ശേഷം ബാഴ്‌സലോണ തകർന്നതായി ഡാനി ആൽവ്സ്”
സാവി ഹെർണാണ്ടസിനെ പുതിയ ബാഴ്‌സലോണ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഡാനി ആൽവസിനെ വീണ്ടും സൈൻ ചെയ്തതായി കറ്റാലൻ ക്ലബ് അറിയിച്ചു. ബ്രസീൽക്കാരൻ ഒരു സൗജന്യ കൈമാറ്റത്തിൽ ഒപ്പുവച്ചു.ക്ലബ്ബ് “റോക്ക് ബോട്ടം” അടിച്ചതിനാൽ സഹായിക്കാനാണ് താൻ ബാഴ്‌സലോണയിൽ തിരിച്ചെത്തിയതെന്ന് ബ്രസീലിയൻ ഫുൾ ബാക്ക് പറഞ്ഞു.ലയണൽ മെസ്സിയുടെ വിടവാങ്ങലിന് ശേഷം ബാഴ്‌സലോണ കടുത്ത പ്രതിസന്ധിയിലാണ്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്താക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
“ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളിക്കാരൻ പോയപ്പോൾ , ക്ലബ് അടിത്തട്ടിൽ എത്തിയെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ, ഞങ്ങൾ [ആൽവ്സും സാവിയും] തിരികെ വരാൻ തീരുമാനിച്ചു എനിക്ക് അത് വളരെ എളുപ്പമായിരുന്നു. ക്ലബ്ബിന് എന്നെ ആവശ്യമുള്ളതിനാൽ തിരിച്ചു വന്നു ” എന്തുകൊണ്ടാണ് ബാഴ്‌സലോണയിലേക്ക് മടങ്ങിയതെന്ന് ചോദിച്ചപ്പോൾ, ഡാനി ആൽവസ് വിശദീകരിച്ചു.
Five years after leaving Barcelona, Dani Alves is coming back home 🏆 pic.twitter.com/GapDpv23nb
— B/R Football (@brfootball) November 12, 2021
ക്ലബ് ഫുട്ബോൾ വാഗ്ദാനം ചെയ്യുന്നതെല്ലാം ഇതിനകം നേടിയ 38 കാരനായ ബ്രസീലിയൻ ഡിഫൻഡർക്ക് ഇപ്പോൾ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാനാവില്ല.ട്രാൻസ്ഫർ വിൻഡോയ്ക്ക് പുറത്ത് സൈൻ ചെയ്തതിനാൽ ഡാനി ആൽവസിന് കളിക്കാൻ സാധിക്കാത്തത്.ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ 2022 ജനുവരിയിൽ രജിസ്ട്രേഷന് ശേഷം ടീമിൽ തിരിച്ചെത്തും. ബാഴ്സലോണ ടീമിന്റെ ഡ്രസിങ് റൂമിൽ ഡാനി ആൽവസ് തീർച്ചയായും വലിയ സ്വാധീനം ചെലുത്തും. ടീമിലെ യുവ കളിക്കാർക്ക് അദ്ദേഹം ഒരു പ്രധാന മാതൃക നൽകും എന്നുറപ്പാണ്.
2002 ൽ സെവിയ്യയിലൂടെ സ്പെയിനിൽ എത്തിയ ആൽവസ് 2008 ൽ കാറ്റലോണിയയിൽ എത്തിയതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയി ആൽവസ് മാറി.ആറ് ലാലിഗ കിരീടങ്ങൾ, നാല് കോപ്പ ഡെൽ റേ കിരീടങ്ങൾ, നാല് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങൾ, മൂന്ന് ചാമ്പ്യൻസ് ലീഗ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ എന്നിവ നേടി.