മെസ്സിയോ റോണോയോ മികച്ചത്? കർവഹാലിന്റെ ഉത്തരം ആരാധകരെ ഞെട്ടിച്ചു

ലോകഫുട്ബോളിലെ തർക്ക വിഷയമായ ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിരുക്കിടയിലെ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് റയൽ മാഡ്രിഡിന്റെ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരവുമായ ഡാനി കർവഹാൽ. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ഡാനി കർവഹാൽ നേരിട്ട ചോദ്യമായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവരിൽ മികച്ചത് ആരാണെന്ന ചോദ്യം. ഇതിന് തന്റെതായ അഭിപ്രായം സ്പാനിഷ് താരം വ്യക്തമാക്കുകയും ചെയ്തു.

“ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കിടയിൽ നിന്നും മികച്ച താരം ആരാണെന്ന് ചോദിച്ചാൽ ഞാൻ അവരെ രണ്ടുപേരെയും ഒരേ ലെവലിലാണ് കാണുന്നത്. ഞാൻ ഒരാളെക്കാൾ മറ്റൊരാൾ മികച്ചവനാണെന്ന് പറയില്ല. എല്ലാ അർത്ഥത്തിലും അവർ രണ്ടുപേരും രാക്ഷസന്മാരാണ്, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായ കളിക്കാരാണ് അവർ.”

“ലിയോ മെസ്സി താഴെ നിരയിലേക്ക് ഇറങ്ങിവന്നു ബോൾ സ്വീകരിച്ചു മുന്നേറ്റനിരയിലേക്ക് ആക്രമണം തുടക്കം കുറിക്കുന്ന താരമാണ്, കളിയിൽ കൂടുതലായി ഇടപെടാനും കൂടുതൽ ഫുട്ബോൾ സൃഷ്ടിക്കാനും കഴിവുള്ള താരമാണ് ലിയോ മെസ്സി. ഗോളുകൾ സ്കോർ ചെയ്യുന്നതിലും ഓരോ ഏരിയയും ആക്രമിച്ചു ഫിനിഷ് ചെയ്യുന്നതിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മോൺസ്റ്ററാണ്. അവർ ഒരുമിച്ചു കളിക്കുകയാണെങ്കിൽ അവർ ഒരു ബോംബായി മാറുമായിരുന്നു, അത് കാണാൻ രസകരമായിരിക്കും.” – ഡാനി കർവഹാൽ പറഞ്ഞു.

സ്പാനിഷ് ക്ലബ് ആയ റയൽ മാഡ്രില്‍ നിരവധി വർഷങ്ങൾ ഒരുമിച്ചു കളിച്ചിട്ടുള്ള ക്രിസ്ത്യാനോ റൊണാൾഡോയും ഡാനി കർവഹാലും നിരവധി നേട്ടങ്ങൾ റയൽ മാഡ്രിഡ് ജഴ്സിയിൽ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം റയൽ മാഡ്രിഡിന്റെ പ്രധാന എതിരാളിയായ ബാഴ്സലോനയുടെ താരമായ ലിയോ മെസ്സിയെ നിരവധി തവണ നേരിട്ടിട്ടുള്ള താരം കൂടിയാണ് റയൽമാഡ്രിഡിന്റെ സ്പാനിഷ് ഡിഫെൻഡർ ഡാനി കർവഹാൽ.

5/5 - (2 votes)