ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ 15 റാങ്കുകൾ കുറഞ്ഞ് ഇന്ത്യ 117 ആം സ്ഥാനത്തേക്ക് വീഴും | Indian Football

ടൂർണമെൻ്റിലുടനീളം ഒരു വിജയം പോലും നേടാതെ തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ മോശം പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിലൊന്നും ഗോൾ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെട്ടു. മോശം പ്രകടനത്തെത്തുടർന്ന്, ഇന്ത്യയുടെ ഫിഫ റാങ്കിംഗ് കുത്തനെ ഇടിഞ്ഞു.

15 സ്ഥാനങ്ങൾ കുറയുകയും 35.57 പോയിൻ്റ് നഷ്ടപ്പെടുകയും ചെയ്തു. എഎഫ്‌സി ഏഷ്യൻ കപ്പ് ടീമിലെ ഏറ്റവും കൂടുതൽ ഫിഫ റാങ്കിംഗ് പോയിൻ്റുകൾ നഷ്ടമാവുന്ന ടീമായി ഇന്ത്യ മാറി.ടൂർണമെൻ്റിന് മുമ്പ് ഇന്ത്യയുടെ റാങ്കിംഗ് 102-ൽ നിന്ന് നിരാശാജനകമായ 117-ലേക്ക് താഴ്ന്നു.2017 ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്ററ്വും ഏറ്റവും താഴ്ന്ന റാങ്കിങ് ആയിരുന്നു ഇത്.എഎഫ്‌സി ഏഷ്യൻ കപ്പിലുടനീളം ഓരോ മത്സരത്തിലും ഇന്ത്യയുടെ റാങ്കിംഗ് താഴേക്ക് പോയി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ 0-2 തോൽവിയോടെയാണ് അവരുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്, അതിൻ്റെ ഫലമായി റാങ്കിംഗിൽ 106-ലേക്ക് നാല് സ്ഥാനങ്ങൾ ഇടിഞ്ഞു.ഉസ്ബെക്കിസ്ഥാനോടും സിറിയയോടുമുള്ള തുടർന്നുള്ള തോൽവികൾ ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമായി, ഉസ്ബെക്കിസ്ഥാൻ മത്സരത്തിന് ശേഷം ഇന്ത്യ 111-ലേക്ക് താഴുകയും സിറിയക്കെതിരായ തോൽവിയെ തുടർന്ന് ആറ് സ്ഥാനങ്ങൾ കൂടി താഴുകയും ചെയ്തു.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാം 12 സ്ഥാനങ്ങൾ നഷ്‌ടപ്പെടുകായും 106 ആം സ്ഥാനത്തെത്തുകയും ചെയ്യും.പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് ഒമ്പത് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ 88-ാം സ്ഥാനത്തെത്തും.

Rate this post