എംബാപ്പേ കാരണം സ്വപ്നങ്ങൾ നഷ്ടപ്പെടുന്നതായി തോന്നിയോ? ലിയോ മെസ്സി പറഞ്ഞത് ഇതാ.. | Lionel Messi

2022 ഖത്തർ ഫിഫ വേൾഡ് കപ്പിന്റെ കിരീട ജേതാക്കളായ അർജന്റീന ഫൈനൽ മത്സരത്തിൽ സൂപ്പർതാരമായ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ ശക്തമായ പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് ഫിഫ വേൾഡ് കപ്പ്‌ കിരീടം ഉയർത്തിയത്. ശക്തമായ ഫൈനൽ മത്സരം എക്സ്ട്രാടൈമിലും സമനിലയിൽ അവസാനിച്ചതിന് ശേഷമാണ് പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീണ്ടത്.

ആദ്യം രണ്ട് ഗോളുകൾ സ്കോർ ചെയ്ത് മത്സരത്തിൽ ആധിപത്യം പുലർത്തിയ അർജന്റീനക്കെതിരെ കിലിയൻ എംബാപ്പേ തുടർച്ചയായി രണ്ട് ഗോളുകൾ നേടിയതോടെ മത്സരം ആവേശത്തിലായി. എംബാപ്പേയുടെ തിരിച്ചുവരവ് ഗോളുകൾ ഫ്രാൻസ് സ്കോർ ചെയ്ത സമയത്ത് വേൾഡ് കപ്പ്‌ സ്വപ്നം നഷ്ടപ്പെടുന്നതായി ആ നിമിഷത്തിൽ തോന്നിയോ എന്ന ചോദ്യത്തിന് അർജന്റീന നായകൻ ലിയോ മെസ്സി ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.

“എന്റെ സ്വപ്നം എന്നിൽ നിന്നകന്ന് പോകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞങ്ങൾക്ക് ഞങ്ങളിൽ യഥാർത്ഥ വിശ്വാസമുണ്ടായിരുന്നു. ഞാൻ എന്നോട് തന്നെ എന്ത് സംഭവിച്ചാലും നമ്മൾ ഫിഫ വേൾഡ് കപ്പ്‌ ചാമ്പ്യൻസ് ആകുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും എന്നെത്തന്നെ ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരുന്നു.” – ഫിഫ വേൾഡ് കപ്പ്‌ ഫൈനലിൽ എംബാപ്പേയുടെ ഗോളുകളിൽ ഫ്രാൻസ് തിരിച്ചുവരവ് നടത്തിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് മെസ്സി പറഞ്ഞത്.

നിശ്ചിത സമയത്തു രണ്ട് ഗോളുകളുടെ സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാടൈം കഴിയുമ്പോൾ മൂന്നു ഗോളുകളുടെ ത്രില്ലർ മത്സരമായാണ് അവസാനിച്ചത്. തുടർന്ന് അരങ്ങേറിയ ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിലെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിനോടുവിൽ ലിയോ മെസ്സിയും അർജന്റീനയും ഫിഫ വേൾഡ് കപ്പ്‌ കിരീടത്തിൽ മുത്തമിട്ടു.

Rate this post