ലോ സെൽസോ, ഡി പോൾ :❝ അർജന്റീനയുടെ മധ്യനിരയിൽ മാന്ത്രികത വിരിയിക്കുന്നവർ ❞ |De Paul |Lo Celso

കഴിഞ്ഞ കുറെ വര്ഷങ്ങളായി മികച്ച താരങ്ങളെ അണിനിരത്തിയിട്ടും പ്രധാന ചാംപ്യൻഷിപ്പുകളിൽ അര്ജന്റീന കാലിടറി വീഴുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധർ കണ്ടിരുന്നത് മികച്ച മധ്യ നിര താരങ്ങളുടെ അഭാവം തന്നെയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരക്കാർ അണിനിരന്നിട്ടും മധ്യ നിരയിലെ നിലവാരമില്ലായ്മയാണ് പലപ്പോഴും അർജന്റീനക്ക് തിരിച്ചടിയാവാറുള്ളത്. റിക്വൽമിക്ക് ശേഷം അര്ജന്റീന ടീമിന്റെ മധ്യനിര കാര്യമായ ഒരു ഇമ്പാക്റ്റും ടീമിന് നൽകിയിട്ടില്ല. എന്നിരുന്നാലും അത് ഒരു പരിധിവരെ പിടിച്ചു നിന്നത് മഷെറാനോ മാത്രമാണ്.

മെസ്സി ഡി മരിയ അഗ്യൂറോ പോലെയുള്ള ലോകത്തോരോ മുന്നേറ്റനിരക്കാർക്ക് കാര്യമായ ട്രിയൊ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയത് നല്ലൊരു മധ്യനിരയുടെ കുറവ് കൊണ്ട് തന്നെയാണ്.മികച്ച ഫീൽഡർമാർ പലപ്പോഴും ടീമിലെത്തിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം ആരിൽ നിന്നുമുണ്ടായില്ല. എന്നാൽ സ്കെലോണി അര്ജന്റീനയുട പരിശീലക സ്ഥാനം എറ്റ്റെടുത്ത മുതൽ മിഡ്ഫീൽഡിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിന്റെ ഒരു ഫലം തന്നെയായിരുന്നു കോപ്പ അമേരിക്ക കിരീടം നേടിയത്.

അടുത്ത കാലത്തെ കളിയെടുത്ത് നോക്കിയാൽ കാണാം അര്ജന്റീനയുടെ മധ്യനിരയുടെ മാറ്റം. അർജന്റീന മധ്യനിരയുടെ ശക്തിയായി ഉയർന്നു വന്ന രണ്ടു താരങ്ങൾ ആയിരുന്നു അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോളും ടോട്ടൻഹാം താരം ജിയോവാനി ലോ സെൽസോയും. ഇവർ തമ്മിലുള്ള മികച്ച ധാരണ മധ്യ നിരയിൽ അർജന്റീനക്ക് കാര്യങ്ങൾ അനുകൂലമാക്കി. അർജന്റീനിയൻ മധ്യനിരയിലെ പ്രതിഭാധനനായ യുവ താരമാണ് സെൽസോ.കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിലുണ്ടായിട്ടും ഒരു കളിയിൽപ്പോലും സാംപോളി അവസരം കൊടുക്കാതിരുന്ന ഒരേ ഒരു താരം.

ലോകത്തെ നമ്പർ വൺ താരങ്ങൾ മുന്നേറ്റനിരയിലുണ്ടായിരുന്നപ്പോഴും കളിമികവിനാൽ അർജൻറീനക്ക് ഇക്കാണുന്ന ആരാധകരെ നേടിക്കൊടുത്തത് മറഡോണ – മെസ്സി – ബാറ്റി ത്രയങ്ങളോളം പ്രശസ്തരല്ലാത്ത മിഡ്ഫീൽഡ് ജനറൽമാരായിരുന്നു… പാസറല്ല, റിക്വൽമി, മഷറാനോ, ബുറുഷാഗ, ഒർട്ടേഗ.എന്നിവരെപ്പോലെ, കളി മുഴുവൻ നിയന്ത്രിക്കുന്ന, മുന്നേറ്റക്കാർക്ക് അവസരങ്ങൾ ഒരുക്കി നൽകുന്ന, ഒരു മധ്യനിര ജനറൽ ഇല്ല എന്നതാണ് ഇന്നത്തെ ടീമിന്റെ പ്രധാന പ്രശ്നം. എന്നാൽ സെൽസയുടെ വരവോടെ അതിനൊരു മാറ്റം വന്നിരിക്കുകയാണ്.

റൊസാരിയോ സെൻട്രലിന്റെ ഉൽപന്നമാണ് ലോ സെൽസോ.26 ജൂലൈ 2016-ന് ലോ സെൽസോ ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ്-ജെർമെയ്‌നിൽ 2021 വരെ അഞ്ച് വർഷത്തെ കരാറിൽ 8.5 മില്യൺ മാർജിൻ തുകയിൽ ചേർന്നു.2017 ഏപ്രിൽ 5 ന് യുഎസ് അവഞ്ചെസിനെതിരെ നടന്ന കൂപ്പെ ഡി ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അദ്ദേഹം ഫ്രഞ്ച് ടീമിനായി അരങ്ങേറ്റം കുറിച്ചു.30 ജനുവരി 2018 ന് റെന്നസിനെതിരെ 3-2 കൂപ്പെ ഡി ലാ ലിഗ് വിജയത്തിൽ പിഎസ്ജിക്കായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി.

പിന്നീട റിയൽ ബെറ്റിസിൽ എത്തിയ താരം 2019 -2020 മുതൽ ടോട്ടൻഹാമിന്റെ താരമാണ്.2022 ൽ കൂടുതൽ അവസരത്തിനായി താരം വിയ്യ റയലിലേക്ക് വായ്പയിൽ പോവുകയും ചെയ്തു. സ്പാനിഷ് ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിൽ താരം വലയയാ പങ്കു വഹിച്ചു. റൊസാരിയോ സെൻട്രലിലെ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ കാരണം, ലോ സെൽസോ 2016 വേനൽക്കാല ഒളിമ്പിക്‌സിനായുള്ള അർജന്റീന U23 സ്ക്വാഡിലേക്ക് ഒരു കോൾ-അപ്പ് നേടി. 2016 ഓഗസ്റ്റ് 4 -ന് പോർച്ചുഗലിനെതിരായ മത്സരത്തിൽ 72 -ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എസ്പിനോസയ്ക്ക് പകരം ലോ സെൽസോ അർജന്റീന U23 അരങ്ങേറ്റം നടത്തി.2017 നവംബർ 11 ന് റഷ്യക്കെതിരെ 1-0 വിജയം നേടി മത്സരത്തിൽ ലോ സെൽസോ അർജന്റീനയിൽ അരങ്ങേറ്റം കുറിച്ചു.

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് ഡി പോൾ. .കോപ്പ ഫൈനലിൽ ഫൈനലിൽ അർജന്റീനയുടെ യഥാർത്ഥ പോരാളിയാണ് നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ആയിരുന്നു.വളരെ കുറച്ചു നാളുകൾകൊണ്ട് തന്നെ അര്ജന്റീന മധ്യ നിരയുടെ എൻജിൻ റൂം എന്ന പേരും താരത്തിന് വീണു.

പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്യുന്നുണ്ട്.മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും,നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറെ ഡി പോളിൽ നമുക്ക കാണാനാവും. മിഡ്ഫീൽഡിൽ ഈ കോട്ടകെട്ട സ്ഥിരത പുലർത്തി മികച്ച ധാരണയോടെ മുന്നോട്ട് പോയാൽ അടുത്ത വർഷത്തെ വേൾഡ് കപ്പിൽ ഫൈനലിൽ ഒരു ടീമിന്റെ പേര് അര്ജന്റീന എന്നായിരിക്കും.

Rate this post