❝നേഷൻസ് ലീഗിൽ ഫ്രാൻസ് കിരീടം നേടിയത് പിന്നിലെ പോൾ പോഗ്ബ ഫാക്ടർ❞

2018 ലെ വേൾഡ് കപ്പിന് ശേഷം തകർപ്പൻ പ്രകടനത്തോടെ നേഷൻസ് ലീഗും സ്വന്തമാക്കിയിരിക്കുകയാണ് ഫ്രാൻസ്. സൂപ്പർ സ്‌ട്രൈക്കർമാരായ എംബപ്പേ ,ബെൻസിമ എന്നിവരുടെ ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ വിജയം. നേഷൻസ് ലീഗിൽ ഫ്രഞ്ച് ടീമിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ച താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ. ബെൽജിയത്തിനും സ്പെയിനിനുമെതിരായ സെമിയിലും ഫൈനലിലും രണ്ട് മത്സരങ്ങളിലും പോൾ പോഗ്ബ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു മിഡ്ഫീൽഡർ പുറത്തെടുത്തത്.

ഓൾഡ് ട്രാഫോഡിൽ ഈ സീസണിൽ സമ്മിശ്ര തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിലെ മുൻനിര ക്ലബ്ബുകളിൽ മറ്റാരെക്കാളും കൂടുതൽ അസിസ്റ്റുകൾ മിഡ്ഫീൽഡർ സംഭാവന ചെയ്തിട്ടുണ്ട്.ഫ്രാൻസ് ടീമിൽ ദിദിയർ ദെഷാംപ്സ് അദ്ദേഹത്തെ ഏത് സ്ഥാനത്ത് പരിഗണിച്ചാലും തന്റെ കഴിവിന്റെ പരമാവധി എപ്പോഴും കാണിക്കുന്നു.ഈ സീസണിന്റെ അവസാനത്തിൽ നിലവിലെ കരാർ അവസാനിക്കുമെങ്കിലും പോഗ്ബ തന്റെ ഭാവി നിര്ണയിച്ചിട്ടില്ല. തന്റെ മുൻ കാല ക്ലബായ യുവന്റസിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചും താരം കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചിരുന്നു. പോഗ്ബ യുണൈറ്റഡിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെകിൽ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന കരാറായിരിക്കും .

ബെൽജിയത്തിനും സ്പെയിനിനുമെതിരെ പോഗ്ബയുടെ പ്രകടനങ്ങൾ ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുള്ള താരത്തിന്റെ ആയിരുന്നില്ല.തന്റെ ഭാവിയെ സംബന്ധിച്ച് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്ന ആളെപോലെയാണ്. യുണൈറ്റഡ് പോഗ്ബയുമായി കരാർ പുതുക്കുകയാണെങ്കിൽ ഫ്രഞ്ച് ടീമിനെ സഹ താരമായ കാന്റയെ കൂടി ടീമിലെത്തിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. യുണൈറ്റഡ് ഹെൻറിക് മിഖിതാരിയനെ വാങ്ങിയ അതെ വര്ഷം കാന്റയെ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരുന്നു. പ്രതിരോധത്തിൽ മികവ് പുലർത്താൻ സാധിക്കാതിരിക്കുന്നതിനാൽ യുണൈറ്റഡിൽപോഗ്ബയെ ഒരു പരമ്പരാഗത സെൻട്രൽ മിഡ്ഫീൽഡ് റോളിൽ തിളങ്ങാറില്ല. ഫ്രാൻസിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ല, കാരണം കാന്റേ പോഗ്ബയ്‌ക്കായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നു.

അതിനാൽ 28-കാരൻ യഥാർത്ഥത്തിൽ കളിയ്ക്കാൻ ആഗ്രഹിക്കുന്ന പൊസിഷനിൽ കളിക്കാനാവുന്നുണ്ട്. നേഷൻസ് ലീഗിൽ കാന്റെയുടെ അഭാവത്തിൽ, അഡ്രിയൻ റാബിയോട്ടും ടൗമെനിയും ആ റോൾ ഏറ്റെടുത്തു.അവർ അത് ഭംഗിയാക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ പോഗ്ബക്ക് ഒരു യഥാർത്ഥ സ്ഥാനം കണ്ടെത്താനായില്ല.ഇടവേളയ്ക്ക് ശേഷമുള്ള യുണൈറ്റഡിന്റെ മത്സരങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതാണ്, ലെസ്റ്റർ സിറ്റി, ലിവർപൂൾ, ഫ്രീ-സ്കോറിംഗ് അറ്റലാന്റ എന്നിവ അടുത്ത മൂന്ന് എതിരാളികൾ. ഫ്രഞ്ച് ടീമിൽ താരം കളിച്ചിരുന്ന അതെ സ്വാതന്ത്ര്യത്തോടെ കളിപ്പിച്ചാൽ മാത്രമാണ് യുണൈറ്റഡിൽ അദ്ദേഹത്തിൽ നിന്നും മികച്ച പ്രകടനം പുറത്തു വരൂ.

വരും മത്സരങ്ങളിൽ യുണൈറ്റഡ് പരിശീലകൻ പോഗ്ബയെ അദ്ദേഹത്തിന്റെ ഇഷ്ട സ്ഥാനത് വിന്യസിക്കും എന്ന് കരുതാം. നിലവാരമുള്ള ഒരു ഡിഫെൻസിവ് മിഡ്ഫീൽഡറുടെ സാനിധ്യത്തിൽ പോഗ്ബ കൂടുതൽ അപകടകാരിയായി മാറുന്ന കാഴ്ചയാണ് നേഷൻസ് ലീഗിൽ കാണാൻ സാധിച്ചത്. യുണൈറ്റഡ് നിരയിൽ അങ്ങനെ ഒരു താരത്തിന്റെ അഭാവം കുറച്ചു സീസണായി നിഴലിച്ചു നിൽക്കുന്നുണ്ട്.

Rate this post