ഡെഡ്ലൈൻ ഡേ ട്രാൻസ്ഫർ റൗണ്ടപ്പ് : സൂപ്പർതാരങ്ങളെ സ്വന്തമാക്കി ചെൽസിയും യുണൈറ്റഡും,സിയെച്ചിന്റെ കാര്യത്തിൽ PSGക്ക് പണി പാളി!

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസമായിരുന്നു ഇന്നലെ.വളരെ പ്രധാനപ്പെട്ട ഒരുപാട് ട്രാൻസ്ഫറുകൾ ഇന്നലെ പൂർത്തിയായിട്ടുണ്ട്. അതൊക്കെ നമുക്കൊന്ന് പരിശോധിക്കാം.

ആദ്യമായി അർജന്റീന സൂപ്പർതാരമായ എൻസോ ഫെർണാണ്ടസിന്റെ കാര്യം തന്നെയാണ്.നീണ്ട പരിശ്രമത്തിനൊടുവിൽ താരത്തെ സ്വന്തമാക്കാൻ ചെൽസിക്ക് ഇപ്പോൾ കഴിഞ്ഞു. 121 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിട്ടുള്ളത്.2031 വരെ അദ്ദേഹം ചെൽസിയുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫറാണ് ഇത്.

MLS താരമായ ഹൂലിയൻ അറൗഹോ ബാഴ്സയിലേക്ക് തന്നെയാണ് എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. 2026 വരെയുള്ള ഒരു കരാറിലായിരിക്കും അദ്ദേഹം ഒപ്പുവക്കുക.ലാ ഗാലക്സിയുടെ താരമാണ് അദ്ദേഹം.

മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടെ ഒരു ട്രാൻസ്ഫർ ഇന്നലെ നടത്തിയിട്ടുണ്ട്.ബയേണിന്റെ സൂപ്പർതാരമായ മാർസൽ സാബിറ്റ്സറിനെയാണ് യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.ലോൺ അടിസ്ഥാനത്തിലാണ് താരം ഇപ്പോൾ ക്ലബ്ബിൽ എത്തിയിട്ടുള്ളത്.

സിയച്ചിന്റെ ഡീൽ പൂർത്തിയാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിക്കാതെ പോവുകയായിരുന്നു. താരത്തെ ലോണിൽ എത്തിക്കുന്ന കാര്യത്തിൽ ധാരണയിലൊക്കെ പിഎസ്ജി എത്തിയിരുന്നു.പക്ഷേ രജിസ്റ്റർ ചെയ്യുന്നതിൽ ക്ലബ്ബിനെ തടസ്സങ്ങൾ ഉണ്ടാവുകയായിരുന്നു. നിലവിൽ സിയച്ച് പിഎസ്ജിയിലേക്ക് എത്തില്ല.

പിഎസ്ജി ഗോൾ കീപ്പറായ കെയിലർ നവാസ് ക്ലബ്ബ് വിട്ടിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്‌ഹാമാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ലബ്ബ് വിട്ടിട്ടുള്ളത്.

മാറ്റ് ഡോഹർട്ടി തന്റെ ടോട്ടൻഹാമുമായുള്ള കരാർ ടെർമിനേറ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോയിൽ ജോയിൻ ചെയ്തിട്ടുണ്ട്.സ്പോറ്റിംഗിൽ നിന്നും പെഡ്രോ പോറോയെ സ്വന്തമാക്കാൻ സ്പർസിന് സാധിച്ചിട്ടുണ്ട്. 2028 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പ് വെച്ചിരിക്കുന്നത്.ബാഴ്സ താരമായ ഹെക്ടർ ബെല്ലറിൻ ക്ലബ്ബ് വിട്ടു കഴിഞ്ഞു. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് ആണ് അദ്ദേഹത്തെ സ്ഥിരമായി സ്വന്തമാക്കിയിട്ടുള്ളത്.

അത്ലറ്റിക്കോയുടെ ബ്രസീലിയൻ പ്രതിരോധനിരതാരമായ ഫെലിപ്പെയെ പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ് ഹാം സ്വന്തമാക്കിയിട്ടുണ്ട്.2024 വരെയുള്ള ഒരു കോൺട്രാക്ടിൽ ആണ് അദ്ദേഹം സൈൻ ചെയ്തിട്ടുള്ളത്.

Rate this post