തകർപ്പൻ ഫ്രീകിക്ക് ഗോളുമായി ഡി മരിയ , കോസ്റ്റാറിക്കക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന |Argentina
അന്തരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അര്ജന്റീന. കോസ്റ്റാറിക്കക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന അര്ജന്റീന രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്.ഡി മരിയ ,മാക് അലിസ്റ്റർ ,മാർട്ടിനെസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.
അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ജൂലിയൻ അൽവാരസ് എൻസോ ഫെർണാണ്ടസ് ജോഡിയുടെ മികച്ചൊരു മുന്നേറ്റം കാണാൻ സാധിച്ചു. പ്രതീക്ഷിച്ചതുപോലെ മത്സരത്തിൽ ആധിപത്യം പുലർത്തുന്നത് അര്ജന്റീനയാണെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല .കോസ്റ്റാറിക്കയുടെ പ്രതിരോധം ശക്തമായി നിലകൊണ്ടു. ഡി മരിയയും അലവാരസും കോസ്റ്ററിക്കൻ കീപ്പർ നാവാസിനെ പരീക്ഷിച്ചു കൊണ്ടേയിരുന്ന.
ÁNGEL DI MARÍA FREE KICK! 🇦🇷pic.twitter.com/CqKqGjNjld
— Roy Nemer (@RoyNemer) March 27, 2024
21 ആം മിനുട്ടിൽ ഗാർനാച്ചോയുടെ മികച്ചൊരു ഷോട്ട് നവാസ് സേവ് ചെയ്തു.ഇത്തവണ ഒരു ഫ്രീകിക്കിൽ നിന്നാണ് അർജൻ്റീന വീണ്ടും സ്കോറിങ്ങിന് അടുത്തെത്തിയത്. ഒട്ടമെൻഡിയുടെ ഹെഡ്ഡർ ഒരു പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് മികച്ച ഒരു സേവ് നടത്തി നവാസ് തൻ്റെ ടീമിന്റെ രക്ഷകനായി. എന്നാൽ 34 ആം മിനുട്ടിൽ അർജന്റീനയെ ഞെട്ടിച്ചു കൊണ്ട് കോസ്റ്റാറിക്ക ഗോളടിച്ചു. ഒരു കൌണ്ടർ അറ്റാക്കിയിലൂടെ പന്തുമായി മുന്നേറിയ ഉഗാൾഡെ സമോറ പാസ് നൽകി. അദ്ദേഹത്തിന്റെ ഷോട്ട് അര്ജന്റീന കീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ ഉഗാൾഡെ ഗോളാക്കി മാറ്റി അർജന്റീനയെ മുന്നിലെത്തിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ സമനില ഗോൾ നേടാനുള്ള അവസരങ്ങൾ അർജന്റീനക്ക് ലഭിച്ചെങ്കിലും മുതൽക്കാനായില്ല. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന അര്ജന്റീന 52 ആം മിനുട്ടിൽ ഡി മരിയയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ സമനില പിടിച്ചു.രാജ്യത്തിനായി ഡി മരിയയുടെ 30-ാം ഗോളാണിത്. നാല് മിനുട്ടിനു ശേഷം മാക് അലിസ്റ്ററിലൂടെ അര്ജന്റീന ലീഡ് നേടി.
¡QUÉ DEFINICIÓN DE LAUTARO MARTÍNEZ!
— Football Report (@FootballReprt) March 27, 2024
¡QUÉ PASE DE RODRIGO DE PAUL!pic.twitter.com/cQCHqCqsFO
ഡി മരിയയുടെ കോർണറിൽ നിന്ന് ഒറ്റാമെൻഡി ഹെഡറിൽ വിജയിക്കുകയും പന്ത് ടാഗ്ലിയാഫിക്കോയുടെ നേർക്ക് പോകുകയും ചെയ്യുന്നു, അദ്ദേഹത്തിൻ്റെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടി വീണ്ടും തിരിച്ചുവന്നപ്പോൾ മാക് അലിസ്റ്റർ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി.77 ആം മിനുട്ടിൽ അര്ജന്റീന മൂന്നാം ഗോളും നേടി.ഡി പോൾ ബോക്സിനുള്ളിൽ നിന്നും കൊടുത്ത പാസിൽ നിന്നും ഗോൾ നേടി ലൗട്ടാരോ മാർട്ടിനെസിന് തൻ്റെ രാജ്യത്തിനായുള്ള ഗോൾ-വരൾച്ച അവസാനിച്ചു.18 മത്സരങ്ങൾക്ക് ശേഷമാണ് താരം അർജന്റീനക്ക് വേണ്ടി ഗോൾ നേടുന്നത്.