ബഗാനെതിരെയുള്ള ഇരട്ട ഗോളുകളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാമനായി ഡയമൻ്റകോസ് | Kerala Blasters | Dimitrios Diamantakos
ഐഎസ്എല്ലിൽ ഇന്നലെ കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനോട് പരാജയപ്പെട്ടിരുന്നു.ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റക്കൊസ് ഇരട്ട ഗോളുകളും വിബിൻ മോഹനൻ ഒരു ഗോളും നേടിയപ്പോൾ അർമാൻഡോ സാദികൂ രണ്ടു ഗോളുകളൂം ദീപക് താങ്ഗ്രി ഒരു ഗോളും ജേസൺ കുമ്മിങ് ഒരു ഗോളും മോഹൻ ബഗാനായി നേടി.
ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമൻ്റകോസ് ടോപ് സ്കോറര്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. 12 ഗോളുകളാണ് ഡയമൻ്റകോസ് ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നേടിയിട്ടുള്ളത്.റോയ് കൃഷ്ണയും 12 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും കുറച്ചു മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ളത് കൊണ്ട് ദിമിട്രിയോസ് ഡയമൻ്റകോസ് ഒന്നാം സ്ഥാനം നേടി. ദിമി 15 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ നേടിയപ്പോൾ റോയ് കൃഷ്ണ 18 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ നേടിയത്. 16 മത്സരങ്ങളിൽ നിന്നും 9 ഗോളുകളുമായി മോഹൻ ബഗാൻ താരം ജേസൺ കമ്മിങ്സ് മൂന്നാം സ്ഥാനത്താണ്.
A 🆕 face at the🔝! 🤩💯#KBFCMBSG #ISL #ISL10 #LetsFootball #KeralaBlasters #MBSG | @JioCinema @Sports18 pic.twitter.com/DEQIKJFXIA
— Indian Super League (@IndSuperLeague) March 13, 2024
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനമാണ് ദിമി പുറത്തെടുത്തത്.പരിക്കേറ്റ് പുറത്ത് പോയ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ അഭാവം നികത്തുന്ന പ്രകടനമാണ് ദിമി കാഴ്ചവെച്ചത്.കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് ഇത്രയധികം ആത്മാർത്ഥതയുള്ള മറ്റൊരു താരം ഉണ്ടോ എന്ന് പോലും സംശയമാണ്.
After all the action, there was still time left for Diamantakos to get his brace in #KBFCMBSG! ✌️#ISLonJioCinema #ISL #ISL10 #ISLonSports18 #ISLonVh1 #JioCinemaSports pic.twitter.com/qUk1etPkfr
— JioCinema (@JioCinema) March 13, 2024
മത്സരത്തിന്റെ മുഴുവൻ സമയവും ഊർജ്ജസ്വലനായി നിലകൊള്ളുന്ന ദിമി ഏത് വിധേനയും ഗോളടിക്കാനും ടീമിനെ വിജയിപ്പിക്കാനും ശ്രമിക്കുന്ന ഒരു താരമാണ്. ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗോളടിക്കാൻ ദിമിയെ മാത്രമാണ് ആശ്രയിക്കുന്നത്. അദ്ദേഹം തന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടുകയാണ് ചെയ്യുന്നത്.ഇന്നലത്തെ ഡിമിട്രിയോസ് ഡയമൻ്റകോസ് കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ സംഭാവന നൽകിയ കളിക്കാരനായി.33 ( ഗോൾ + അസിസ്റ്റ് ) ഗോൾ സംഭാവന നൽകിയ അഡ്രിയാൻ ലൂണയെ ദിമി മറികടന്നു 34 ( ഗോൾ + അസിസ്റ്റ് .
The hosts are not going down without a fight 💥💪
— JioCinema (@JioCinema) March 13, 2024
Diamantakos makes it 2️⃣-2️⃣ for the #KeralaBlasters 👏#ISLonJioCinema #ISL #ISL10 #ISLonSports18 #ISLonVh1 #JioCinemaSports #KBFCMBSG pic.twitter.com/Y3R2C8qcQv