കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പ്ലേഓഫ് കളിക്കാനുണ്ടാകുമെന്ന പ്രതീക്ഷയോടെ ലൂണ പറഞ്ഞത്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മധ്യഭാഗത്ത് വെച്ച് പരിക്ക് കാരണം മത്സരങ്ങൾ ഒരുപാട് നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർതാരവുമായ അഡ്രിയൻ ലൂണ നിലവിൽ പരിക്കിൽ നിന്നും കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ്. ലൂണക്ക് പരിക്ക് ബാധിച്ചതിനാൽ പകരം ബ്ലാസ്റ്റേഴ്സ് പുതിയൊരു വിദേശ താരത്തിനേ കൊണ്ടുവന്നിരുന്നു.

നിലവിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള അവസാനഘട്ട പരിശ്രമങ്ങളിൽ ഏർപ്പെട്ട അഡ്രിയൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സികൊപ്പം പ്ലേഓഫ് മത്സരങ്ങളിൽ കളിക്കുമോ എന്നാണ് ആരാധകർ നിരവധി തവണ ചോദിക്കുന്നത്. ഇതിനുള്ള മറുപടി വളരെയധികം പ്രതീക്ഷയോടെ അഡ്രിയൻ ലൂണ തന്നെ പറയുന്നുണ്ട് .

“ഞാൻ എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ എനിക്കാവില്ല, എനിക്ക് 35-40 ദിവസം ഇനിയുമുണ്ട്. നമ്മൾ പ്ലേഓഫ് യോഗ്യത നേടുകയും ആ സമയത്ത് എന്റെ ശരീരം ഫിറ്റ് ആവുകയും ചെയ്താൽ എനിക്ക് കളിക്കാനാവും. ഇത് എന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനേ സംബന്ധിച്ചായിരിക്കും. പക്ഷേ എന്റെ ലക്ഷ്യം അവിടെ ഉണ്ടായിരിക്കണം എന്നാണ്, അതിനുവേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും.” – ലൂണ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ അഡ്രിയാൻ ലൂണ കളിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആവില്ല. അഡ്രിയാൻ ലൂണ പോയതിനുശേഷം മോശം ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം കളിച്ച ഐഎസ്എൽ മത്സരങ്ങളിൽ ഒന്നൊഴികെ എല്ലാം പരാജയമാണ് നേരിട്ടത്.

5/5 - (1 vote)