‘ആരാധകർക്ക് സന്തോഷവാർത്ത’ : കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി ഡിമിട്രിയോസ് ഡയമൻ്റകോസ് | Kerala Blasters

നീണ്ട അനിശ്ചിത്വത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ് ക്ലബ്ബുമായുള്ള കരാർ നീട്ടിയിരിക്കുകയാണെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.ക്ലബ്ബിൽ നിന്നുള്ള തൻ്റെ വിടവാങ്ങലിനെ ചുറ്റിപ്പറ്റിയുള്ള ശക്തമായ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.

തൻ്റെ ഗോൾ സ്കോറിങ് മികവ് കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന ഗ്രീക്ക് സ്‌ട്രൈക്കറിന് മറ്റ് രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ നിന്ന് പ്രലോഭിപ്പിക്കുന്ന ഓഫറുകൾ ലഭിച്ചതായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് ക്ലബ്ബുമായി രണ്ട് വർഷത്തെ കരാർ നീട്ടാൻ ഡയമൻ്റകോസ് തീരുമാനിക്കയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിൻ്റെ എക്കാലത്തെയും ടോപ് സ്‌കോറർ എന്ന അഭിമാനകരമായ കിരീടം സ്വന്തമാക്കിയ ഡയമൻ്റകോസ് ഈ സീസണിൽ ടീമിന് ഒഴിച്ചുകൂടാനാവാത്ത താരമാണ്.

തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കറെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്ന പിന്തുണക്കാർക്ക് വലിയ ആശ്വാസമാണ് ക്ലബ്ബിൽ തുടരാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം.നിലവിൽ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ സ്‌ട്രൈക്കർ മുന്നിൽ നിൽക്കുകയാണ്.

മികച്ച പ്രകടനങ്ങൾ തുടർന്നും നൽകാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും താരത്തിന് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.കരാർ നീട്ടുന്നതിൽ ഡയമൻ്റകോസ് കാണിച്ച പ്രതിബദ്ധത ക്ലബ്ബിനോടുള്ള അദ്ദേഹത്തിൻ്റെ അർപ്പണബോധത്തിൻ്റെയും വിശ്വസ്തതയുടെയും തെളിവാണ്.

3.7/5 - (20 votes)