പ്ലെ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു, എതിരാളികൾ കരുത്തരായ ജംഷഡ്‌പൂർ | Kerala Blasters

സീസണിലെ അവസാന അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് വീണ്ടും പുനരാരംഭിക്കാൻ പോവുകയാണ്. ഐഎസ്എൽ 2023-24 അതിൻ്റെ അവസാനത്തോട് അടുക്കുകയാണ്, അതുപോലെ തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിനും ഷീൽഡ് നേടുന്നതിനുമുള്ള പോരാട്ടം മുറുകുകയാണ്.എല്ലാ ടീമുകൾക്കുമായി ഇനി 3-4 മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഈ ഘട്ടത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ ഏറെക്കുറെ അന്തിമമായി.

മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ, എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി എന്നിവരാണ് ലീഗ് ടേബിളിലെ ആദ്യ നാല് സ്ഥാനങ്ങളിൽ.നാലാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിയെക്കാൾ ആറ് പോയിൻ്റ് പിന്നിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.ആറാം സ്ഥാനത്തുള്ള പഞ്ചാബ് ഒരു കളി കുറവ് കളിച്ച കേരളത്തേക്കാൾ എട്ട് പോയിൻ്റ് പിന്നിലാണ്.അത്കൊണ്ട് തന്നെ പ്ലേ ഓഫിൽ കേരളത്തിൻ്റെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. നാളെ ജാംഷെഡ്പൂരിനെതിരെയുള്ള മത്സരത്തിൽ ഒരു പോയിന്റ് നേടിയാൽ ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് ഉറപ്പിക്കും.ജംഷഡ്‌പൂർ എഫ്‌സിയുടെ മൈതാനത്ത് നടക്കുന്ന മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കടുപ്പമുള്ളതായി മാറാനാണ് സാധ്യത.

ജംഷഡ്‌പൂരിനെതിരെ അഡ്രിയാൻ ലൂണ ഇറങ്ങാൻ ഒരു സാധ്യതയുമില്ലെന്നാണ് അപ്‌ഡേറ്റ്. താരം പരിശീലനം ആരംഭിച്ചെങ്കിലും ഇപ്പോഴും മത്സരത്തിനിറങ്ങാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. നിലവിൽ കൊച്ചിയിൽ തിരിച്ചുവരാനുള്ള കഠിനമായ പരിശീലനത്തിലാണ് ലൂണ. പ്ലെ ഓഫിൽ താരം ടീമിനൊപ്പം ചേരാനാണ് സാദ്യത കാണുന്നത്.സീസണിൽ ലൂണ കളിച്ച ആദ്യ 9 മത്സരങ്ങളിൽ 5 ജയം, 2 സമനില, 2 തോൽവി ബ്ലാസ്റ്റേഴ്‌സ് വഴങ്ങി. ലൂണ പരുക്കേറ്റു പുറത്തായ ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച 9 മത്സരങ്ങളിൽ അഞ്ചിലും തോറ്റു. ഈ കണക്കുകൾ നോക്കിയാൽ തന്നെ ബ്ലാസ്റ്റേഴ്സിൽ ലൂണയുടെ അഭാവം വ്യക്തമായി കാണാൻ സാധിക്കും.

ഇരുടീമുകളും 15 തവണ മുഖാമുഖം വന്നിട്ടുണ്ട്, ജംഷഡ്പൂർ 3 വിജയങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് 5 വിജയങ്ങളും നേടി.2024 സൂപ്പർ കപ്പിൽ ഈ വർഷമാദ്യം അവർ പരസ്പരം ഏറ്റുമുട്ടി, ജംഷഡ്പൂർ 3-2 ന് വിജയിച്ചു.ഡയമൻ്റകോസ് ഇരട്ട ഗോളുകൾ നേടിയെങ്കിലും ഡാനിയൽ ചിമ ചുക്വുവിൻ്റെയും ജെറമി മൻസോറോയുടെയും ഗോളുകൾ റെഡ് മൈനേഴ്‌സിനെ വിജയത്തിലെത്തിച്ചു.

Rate this post