മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിൽ വാൻ ഡി ബീക്കിന് കുറ്റബോധം തോന്നുമെന്ന് മുൻ ഹോളണ്ട് ഇതിഹാസം.
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അയാക്സിന്റെ യുവമധ്യനിര താരം ഡോണി വാൻ ഡിബീക്ക് ക്ലബ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറിയത്.ഈ സീസണിൽ യുണൈറ്റഡ് ചെയ്ത പ്രധാനപ്പെട്ട സൈനിങ് ആയിരുന്നു ബീക്കിന്റേത്. എന്നാൽ താരത്തിന് യുണൈറ്റഡിൽ ഇതുവരെ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല എന്നതാണ് യാഥാർഥ്യം. കേവലം 61 മിനുട്ട് മാത്രമാണ് ബീക്ക് യുണൈറ്റഡ് ജേഴ്സി അണിഞ്ഞത്.
ഇരുപത്തിമൂന്നുകാരനായ താരത്തെ കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിലും സോൾഷ്യാർ പുറത്തിരുത്തുകയായിരുന്നു. അതിന് മുമ്പ് പിഎസ്ജിയെ കീഴടക്കിയ മത്സരത്തിലും ഡോണി ബീക്ക് സൈഡ് ബെഞ്ചിലിരുന്നു. നാല്പതു മില്യൺ പൗണ്ടിന് യുണൈറ്റഡിൽ എത്തിയ താരം അയാക്സിൽ സമ്പാദിക്കുന്നതിനേക്കാൾ മൂന്നിരട്ടി പ്രീമിയർ ലീഗ് ക്ലബ്ബിൽ സമ്പാദിക്കുന്നുണ്ട്. പക്ഷെ കളിക്കാൻ അവസരം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് ഓൾഡ് ട്രാഫോഡിൽ എത്തിച്ച താരത്തെ സൈഡ് ബെഞ്ചിൽ ഇരുത്തുന്നതാണ് ആരാധകർക്ക് കാണാനായത്.
Holland legend Marco van Basten claims Van de Beek will live to regret his £40m move to Manchester United https://t.co/e16PtUNAU7
— MailOnline Sport (@MailSport) October 26, 2020
എന്നാൽ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനമുയർത്തിയിരിക്കുകയാണ് മുൻ ഹോളണ്ട് ഇതിഹാസതാരം മാർക്കോ വാൻ ബാസ്റ്റൻ. ഇത്രയും മികച്ച താരത്തെ ബെഞ്ചിലിരുത്താൻ പാടില്ല എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിൽ വാൻ ബീക്കിന് കുറ്റബോധം തോന്നുമെന്നും മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവുന്നതിനെ കുറിച്ച് ഡോണി ചിന്തിക്കണമെന്നും ഇദ്ദേഹം ആവിശ്യപ്പെട്ടു. സിഗ്ഗോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
” ഡോണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ പാടില്ലായിരുന്നു. അതിൽ അദ്ദേഹത്തിന് കുറ്റബോധം തോന്നും.നിങ്ങൾ ഒരു മികച്ച താരമാണെങ്കിൽ ഓരോ ആഴ്ച്ചയിലും നിങ്ങൾക്ക് കളിക്കേണ്ടി വരും. ഡോണിയെ പോലെയൊരു താരം ഈ വർഷം കേവലം ആറോ ഏഴോ വർഷം മാത്രം കളിക്കുക എന്നുള്ളത് മോശമായ കാര്യമാണ്. എനിക്കറിയാം അദ്ദേഹം ഒരുപാട് സമ്പാദിക്കുന്നുണ്ടെന്ന്. പക്ഷെ ഒരു ക്ലബ്ബിന് വേണ്ടി സൈൻ ചെയ്യുമ്പോൾ കളിക്കാൻ അവസരം ലഭിക്കുമോ എന്ന് അന്വേഷിക്കണം. ഡോണി തന്റെ സാധ്യതകൾക്കും അവസരങ്ങൾ വേണ്ടി കുറച്ചു കാലം കാത്തിരിക്കണം. അതല്ലെങ്കിൽ മറ്റൊരു ക്ലബ്ബിലേക്ക് ഡോണി മാറണം ” വാൻ ബാസ്റ്റൻ പറഞ്ഞു.