ഡോണെൽ മാലെൻ : ❝ ഡച്ച് ഫുട്ബോളിലെ പുതിയ സൂപ്പർ താരം❞

എന്നും പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ഹോളണ്ട് മണ്ണിൽ നിന്നും ഉയർന്ന യുവ താരമാണ് പിഎസ് വി സ്‌ട്രൈക്കർ ഡോണെൽ മാലെൻ. യൂറോ കപ്പിൽ ഹോളണ്ട് പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും യുവ സ്‌ട്രൈക്കറുടെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെട്ടു. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു മുന്നോട് വരികയും ചെയ്തു. സാഞ്ചോ ഡോർട്ട്മുണ്ട് വിട്ട് യുണൈറ്റഡിൽ ചേർന്നപ്പോൾ പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായി ജർമൻ ക്ലബ് ഡച്ച് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.22 കാരനായ ഡച്ചുകാരന് ആഡ്-ഓണുകൾ ഒഴികെ 30 മില്യൺ ഡോളർ ട്രാൻസ്ഫർ ഫീസ് ഈ രണ്ട് ക്ലബ്ബുകളും അംഗീകരിച്ചതായി റിപോർട്ടുകൾ പുറത്തു വന്നു. ഡോർട്ട്മുണ്ടുമായി അഞ്ചു വർഷത്തെ കരാറിലാവും മാലെൻ ഒപ്പുവെക്കുക.

ഡച്ച് മാതാവിനും സുരിനാമീസ് പിതാവിനും ഹോളണ്ട്സ് ക്രൂണിലെ വൈറിംഗെനിൽ ജനിച്ച മാലെൻ 2007 ൽ അയാക്സ് അക്കാദമിയിൽ ചേരുന്നതിനു മുൻപ് അമേച്വർ ക്ലബ്ബുകളായ വി വി സക്സസ്, എച്ച്വി വി ഹോളണ്ടിയ എന്നി ക്ലബ്ബുകളിലൂടെയാണ് കരിയർ ആരംഭിക്കുന്നത്.എട്ടു വർഷം അയാക്സിൽ ചിലവഴിച്ച താരം 2015 ൽ ഡെന്നിസ് ബെർഗ്ക്യാമ്പും തിയറി ഹെൻറിയും ഉൾപ്പെടെയുള്ള താരങ്ങളുടെ പാത പിന്തുടർന്ന് ആഴ്സനലിലെത്തി. ആഴ്സണലിന്റെ യൂത്ത് ടീമിന്റെ ഭാഗമായ മാലെൻ രണ്ടു വർഷത്തിന് ശേഷം 2017 ൽ പിഎസ് വി യുമായി കരാറിലേർപ്പെട്ടു.

ഐന്തോവനിലെ ആദ്യ സീസണിൽ തന്നെ തന്റെ പ്രതിഭ തെളിയിക്കാൻ മാലെൻ ആയി. പരിശീലകനായി മുൻ ഡച്ച് താരം മാർക്ക് വാൻ ബോമെൽ അധികാരമേറ്റത്തോടെ താരത്തിന് ഭാഗ്യവും എത്തി. ആദ്യ സീസണിൽ 31 എറെഡിവിസി ലീഗ് മത്സരങ്ങളിൽ 10 ഗോളുകളും 5 അസിസ്റ്റുകളും നേടി മികച്ച പ്രകടനം നടത്തി ലീഗ് കിരീടം നേടി .അടുത്ത സീസണിൽ കോവിഡ് മൂലം കളി നിർത്തുന്നത് വരെ 25 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും 9 അസിസ്റ്റുകളും നേടി. കഴിഞ്ഞ രണ്ടു സീസണുകൾ അപേക്ഷിച്ച് 2020 -21 സീസണിൽ മാലെൻ കൂടുതൽ മികച്ചു നിന്നു.45 മത്സരങ്ങളിൽ 10 അസിസ്റ്റുകളും 27 ഗോളുകളും നേടി.ഇന്ന് ആധുനിക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് മികച്ച സ്‌ട്രൈക്കർമാർക്കാണ്. ക്ലിനിക്കൽ ഫിനിഷറായ ഒരു ഗോൾ സ്‌കോററുടെ അഭാവം പല ടീമുകളിലും നമുക്ക് കണാൻ സാധിക്കും. പലപ്പോഴും വിങ്ങർമാരും ഫോർവേഡുകളുമാണ് ആ ജോലി ചെയ്യുന്നത്.

ഫാൾസ് 9 , സ്‌ട്രൈക്കർ രണ്ടു റോളിലും തിളങ്ങുന്ന താരമാണ് മാലെൻ തന്ത്രപരമായി വളരെ ബുദ്ധിമാനായ സ്‌ട്രൈക്കറാണ് 22 കാരൻ. പിഎസ് വി യിൽ ഡ്രിബ്ലിംഗ് വിംഗർ മുതൽ ഫാൾസ് 9 വരെയുള്ള എല്ലാ പൊസിഷനിലും കളിച്ച മാലെൻ ഏറ്റവും യോജിച്ചത് സ്‌ട്രൈക്കറുടെ റോൾ തന്നെയാണ്. ഒരു സ്ട്രൈക്കറും , വിങ്ങറും കലർന്ന സങ്കരയിനമാണ് മാലെൻ. ഗോൾ നേടുന്നതോടൊപ്പം ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് മറ്റുള്ള സ്‌ട്രൈക്കർമാരിൽ നിന്നും അദ്ദെഅഹത്തെ മാറ്റിനിർത്തുന്നു. ഡോർട്മുണ്ടിൽ ഫാൾസ് 9 അല്ലെങ്കിൽ അറ്റാക്കിങ് വിങ്ങർ പൊസിഷനിലാവും താരം ഇറങ്ങുക. സൂപ്പർ തരാം ഹാലാൻഡിന്റെ സാനിധ്യം മൂലം സ്‌ട്രൈക്ക്റായി കളിക്കാൻ സാധിക്കില്ല.

Rate this post