എന്റെ എല്ലാ ട്രോഫികളും ബാലൺഡി’ഓറുകളും തരാം,അതൊന്ന് എനിക്ക് നൽകൂ : മെസ്സി പറഞ്ഞത് വെളിപ്പെടുത്തി എമി മാർട്ടിനെസ്

ഒരു ഇന്റർനാഷണൽ ട്രോഫിയുടെ പേരിൽ ലയണൽ മെസ്സിക്ക് ഏൽക്കേണ്ടി വന്ന വിമർശനങ്ങൾ ചില്ലറയൊന്നുമല്ല.ഫുട്ബോളിലെ എല്ലാ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടും തന്റെ രാജ്യത്തോടൊപ്പം ഒരു കിരീടം ഇല്ലാത്തതിന്റെ പേരിൽ മെസ്സി പലതവണ വേട്ടയാടപ്പെട്ടു.3 ഫൈനലുകൾ തുടർച്ചയായി പരാജയപ്പെട്ടതോടുകൂടി മാനസികമായി തകർന്ന ലയണൽ മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പക്ഷേ എല്ലാവരുടെയും നിർബന്ധപ്രകാരം അർജന്റീനയുടെ നാഷണൽ ടീമിലേക്ക് തിരിച്ചെത്തിയ ലയണൽ മെസ്സിക്ക് പിന്നീടും കാത്തിരിക്കേണ്ടിവന്നു.പക്ഷേ 2021 കോപ്പ അമേരിക്കയോടു കൂടി ആ ശാപത്തിന് ലയണൽ മെസ്സി വിരാമം കുറിക്കുകയായിരുന്നു.ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്ക കിരീടം മെസ്സിയും അർജന്റീനയും സ്വന്തമാക്കി.

പിന്നീട് ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ഖത്തർ വേൾഡ് കപ്പ് കിരീടവും ലിയോ മെസ്സി കരസ്ഥമാക്കി.പക്ഷേ മെസ്സിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമുള്ളത് കോപ്പ അമേരിക്ക തന്നെയായിരുന്നു.തന്റെ എല്ലാ നേട്ടങ്ങളും കോപ്പ അമേരിക്കയ്ക്ക് വേണ്ടി നൽകാൻ ലയണൽ മെസ്സി തയ്യാറായിരുന്നു എന്നാണ് ഇതേക്കുറിച്ച് അർജന്റീനയുടെ ഗോൾ എമിലിയാനോ മാർട്ടിനസ് പറഞ്ഞിരുന്നത്.ഗാസ്റ്റൻ എഡ്യൂളിന് നൽകിയ പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു എമി മാർട്ടിനസ്.

‘കോപ്പ അമേരിക്കയുടെ ലയണൽ മെസ്സി എന്നോട് ഒരിക്കൽ പറഞ്ഞു,എന്റെ എല്ലാ ട്രോഫികളും ഞാൻ ഇതിനുവേണ്ടി വിട്ടു നൽകാം,എന്റെ എല്ലാ ബാലൺഡി’ഓർ പുരസ്കാരങ്ങളും എല്ലാ ഗോൾഡൻ ബൂട്ടുകളും ഇതിനുവേണ്ടി നൽകാം.എനിക്ക് വേണ്ടത് കോപ്പ അമേരിക്ക എന്ന ആ ഒരു കിരീടം മാത്രമാണ് ‘ലയണൽ മെസ്സി പറഞ്ഞതായി എമി വെളിപ്പെടുത്തി.

കാരണം അത്രയേറെ മെസ്സി വേട്ടയാടപ്പെട്ടിരുന്നു.ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന മെസ്സിയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.ഏതായാലും ഇനി ഇന്റർനാഷണൽ തലത്തിൽ മെസ്സിക്ക് ഒന്നും തന്നെ കരസ്ഥമാക്കാൻ ഇല്ല.വളരെ ചുരുങ്ങിയ വർഷം കൊണ്ട് ലയണൽ മെസ്സി അതെല്ലാം വെട്ടിപ്പിടിക്കുകയായിരുന്നു.

Rate this post