എഡുവാർഡോ കാമവിംഗ : ❝ യൂറോപ്യൻ വമ്പന്മാർ നോട്ടമിട്ട ഫ്രഞ്ച് ഓൾ റൗണ്ടർ ❞

യൂറോപ്യൻ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച്,പിഎസ്ജി എന്നിവർ ഒരു കൗമാര താരത്തെ സ്വന്തമാക്കാൻ മത്സരിക്കുന്നത് കാണുമ്പോൾ ആ കളിക്കാരന്റെ വില നമുക്ക് മനസ്സിലാക്കാൻ സാധിക്കും. യൂറോപ്യൻ ഫുട്ബോളിലേറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമാണ് 18 കാരനായ ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗ . വളരെ ചുരുക്കം കാണുന്ന സ്പെഷ്യൽ ടാലന്റ് എന്നാണ് കൗമാര താരത്തെ ഫുട്ബോൾ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ആകർഷകമായി കളിക്കുനന കൗമാര താരങ്ങളിൽ ഒരാളായ 18 കാരൻ വിവരിക്കാൻ പ്രയാസമുള്ള ഒരു കളിക്കാരനാണ്. ഒരു മിഡ്ഫീൽഡറിൽ നിന്ന് നിങ്ങൾ എന്തെല്ലാം പ്രതീക്ഷിക്കുന്നു അതെല്ലാം കാമവിംഗയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ശാരീരികമായ മികവും , വേഗതയുള്ള കാലുകളും, ബുദ്ധിയും , സ്കില്ലും എല്ലാം ഒരുമിച്ചു ചേർന്ന താരമാണ്. ഫ്രഞ്ച് ക്ലബ് സ്റ്റേഡ് റെന്നായ്സ് താരത്തിന് വേണ്ടി ദശലക്ഷക്കണക്കിന് പൗണ്ട് ചെലവഴിക്കാൻ ക്ലബ്ബുകൾ തയ്യാറായി നിൽക്കുകയാണ്.

അംഗോളയിൽ അഭയാർഥിക്യാമ്പിലാണ് കാമവിംഗ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ഫ്രാൻസിലേക്ക് മാറി. 2009 ൽ പ്രാദേശിക ക്ലബായ ഡ്രാപ്പിയോ-ഫൗഗ്ഗേർസ് ഫുട്ബോൾ ജീവീതം ആരംഭിക്കുനന്ത്.2013 ൽ സ്റ്റേഡ് റെന്നായ്സ് ചേർന്ന് നാല് വർഷം വരുടെ യൂത്ത് സിസ്റ്റത്തിനൊപ്പം തുടർന്നു. 2018 ൽ 16 വർഷവും ഒരു മാസവും പ്രായമുള്ളപ്പോൾ അവരുടെ സീനിയർ ടീമിൽ ഇടം നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 2019 ഏപ്രിലിൽ 16 വയസും 4 മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ റെന്നസിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം കാമവിംഗ തിരിഞ്ഞുനോക്കിയിട്ടില്ല. റെന്നസിനായി 82 മത്സരങ്ങളിൽ പങ്കെടുത്ത കാമവിംഗ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. നാല് ചാമ്പ്യൻസ് ലീഗും ,നാല് യൂറോപ്പ ലീഗ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന ക്രൊയേഷ്യയ്‌ക്കെതിരായ നേഷൻസ് ലീഗ് വിജയത്തിൽ ഫ്രഞ്ച് ടീമിൽ പോൾ പോഗ്ബയ്ക്ക് പകരക്കാരനായി അരങ്ങേറ്റം കുറിച്ച 18 കാരൻ ഉക്രെയ്നിനെതിരെ സ്വദേശത്തും ക്രൊയേഷ്യയിലെ മടക്ക മത്സരത്തിലും കളിച്ചു. ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടും യുറോക്കുള്ള ടീമിൽ ഫ്രഞ്ച് പരിശീലകൻ ഡിഡിയർ ഡെഷാം‌പ്സ് താരത്തെ ഉൾപ്പെടുത്തിയില്ല. പ്രതിരോധ മിഡ്ഫീൽഡിൽ മികവ് പുലർത്തുന്ന കാമവിംഗ മികച്ച ടാക്കിളുകളിൽ ചെയ്യുന്നതിൽ വിദഗ്ധനാണ്. മികച്ച പാസ്സറും കൂടിയായ താരം മുന്നേറ്റ നിരയിലേക്കും വിങ്ങുകളിലേക്കും യദേഷ്ടം പന്തെത്തിക്കുന്നതിൽ മിടുക്കനാണ്. കളിക്കളത്തിൽ തന്റെ ഫിസിക് നന്നായി ഉപയോഗിക്കുന്ന താരം ലോങ്ങ് പാസ്സുകളെക്കാൾ ഷോർട് പാസുകൾ കളിക്കാൻ താൽപര്യപ്പെടുന്ന താരമാണ്.

സമീപ കാലത്ത് കണ്ടതിൽ വെച്ച്ഏറ്റവും പക്വതയുള്ള കൗമാര താരമായ കാമവിംഗ സമ്മർദത്തിന് അടിമപ്പെടാതെ കളിക്കാൻ കഴിയുമാണ് താരം കൂടിയാണ്. റെന്നസിൽ ഡീപ്പായി ഒരു പ്ലേമേക്കരുടെ റോളിൽ കളിക്കുന്ന താരം ബോക്സ്-ടു-ബോക്സ്, ഡിഫെൻസിവ് മിഡ്ഫീൽഡ് അല്ലെങ്കിൽ സെൻ‌ട്രൽ മിഡ്‌ഫീൽഡ് റോളും ചെയ്യാനുള്ള കഴിവുണ്ട്.എൻ‌ഗോളോ കാന്റെ, ഫെർണാണ്ടീഞ്ഞോ, പോൾ പോഗ്ബ, ജോർദാൻ ഹെൻഡേഴ്സൺ എന്നിവരെല്ലാം ഒരുമിച്ച് ചേർന്ന താരമായാണ് 18 കാരനെ കാണുന്നത്.ഏറ്റവും പുതിയ വാർത്തകൾ പ്രകാരം, ഈ വേനൽക്കാലത്ത് കാമവിംഗ ഓൾഡ് ട്രാഫോർഡിലേക്കുള്ള യാത്രയിലാണ്. ജാദോൺ സാഞ്ചോക്ക് പിന്നാലെ മറ്റൊരു യുവ താരത്തെയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സോൾഷെർ . ഓൾ ട്രാഫൊർഡിൽ എത്തിയില്ലെങ്കിലും ഭാവിയിൽ കാമവിംഗ തീർച്ചയായും യൂറോപ്പിനെ കീഴടക്കുകയും ഫുട്ബോൾ ചരിത്രത്തിലേക്ക് കടക്കുകയും ചെയ്യും.

Rate this post