❝ കൈലിയൻ എംബാപ്പെ പിഎസ്ജി വിട്ടാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കും ❞

യുവന്റസിൽ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള അവ്യക്തത തുടരുകയാണ് .ഒൻപത് വർഷത്തിന് ശേഷം തുടർച്ചയായി നേടി കൊണ്ടിരുന്ന സിരി എ കിരീടം നഷ്ടപ്പെട്ടതും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതും അവസാന ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചതുമെല്ലാം റൊണാൾഡോയുടെ ഭാവി സംശയത്തിലാക്കിയിരുന്നു. എന്നാൽ പുറത്തു വരുന്ന പുതിയ വാർത്തകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിഎസ്ജി ക്യംപിലെത്തിക്കാനുളള ശ്രമത്തിലാണ് . എന്നാല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറില്‍ തീരുമാനമായാല്‍ മാത്രമാണ് റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നതിന്റെ അന്തിമ തീരുമാനം ഉണ്ടാവൂ.

എംബാപ്പെയെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡാണ് മുന്നിലുള്ളത്. പിഎസ്ജി വിടാന്‍ എംബാപ്പെ ഒരുക്കമാണ്. താരത്തെ പിടിച്ചുവയ്ക്കാന്‍ പിഎസ്ജിയും തീരുമാനിച്ചിട്ടില്ല. എന്നാല്‍ എംബാപ്പെയുടെ പ്രതിഫലത്തെ ചൊല്ലിയാണ് നിലവില്‍ റയലിന്റെ മെല്ലെ പോക്ക്. എംബാപ്പെ ക്ലബ്ബ് വിടുന്ന പക്ഷം റൊണാൾഡോക്കായി യുവന്റസിനെ സമീപിക്കാനാണ് പിഎസ്ജിയുടെ ശ്രമം.നിലവില്‍ റൊണാള്‍ഡോയുടെ പ്രതിഫലം യുവന്റസിന് താങ്ങാവുന്നതിനും അപ്പുറമാണ്. അത്കൊണ്ട് റൊണാള്‍ഡോയെ വില്‍ക്കാന്‍ ചിലപ്പോൾ യുവന്റസ് തയ്യാറായേക്കും എന്ന റിപോർട്ടുകൾ സീസൺ അവസാനം വന്നിരുന്നു . എന്നാല്‍ ക്ലബ് വിടുന്നതിനെ കുറിച്ചുള്ള ഒരു സൂചനയും റൊണാൾഡോ നൽകിയിട്ടില്ല .

റൊണാള്‍ഡോയെ വില്‍ക്കുന്ന പക്ഷം യുവന്റസിന്റെ സാമ്പത്തിക പ്രതിസന്ധി കുറയുമെന്നാണ് വിലയിരുത്തല്‍. നിലവിലെ താരങ്ങളെ നിലനിര്‍ത്തി റൊണാള്‍ഡോയെ വില്‍ക്കാനും യുവന്റസ് ശ്രമം നടത്തിയേക്കാം.2022 വരെയാണ് റൊണാൾഡോക്ക് യുവന്റസുമായി കരാറുള്ളത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ റൊണാള്‍ഡോയെ വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള ഒരേ ഒരു ടീം പിഎസ്ജിയാണ്. എംബാപ്പെയെ നിലനിര്‍ത്തി റൊണാള്‍ഡോയെ വാങ്ങാനുള്ള ശ്രമവും പിഎസ്ജിയുടെ അണിയറിയില്‍ നടക്കുന്നുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്നും പോർച്ചുഗീസ് സൂപ്പർ താരം ടൂറിനിൽ തിരിച്ചെത്തുകയും ചെയ്തു.

പി‌എസ്‌ജി കൈലിയൻ എംബാപ്പെയെ മുറുകെ പിടിക്കുന്ന സാഹചര്യത്തിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുൻ ക്ലബ് റയൽ മാഡ്രിഡിലേക്ക് മാറാൻ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുണ്ട്. റൊണാൾഡോയ്ക്കായുള്ള നീക്കം തന്റെ ക്ലബിന് അനുയോജ്യമല്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് അഭിപ്രായപ്പെട്ടിരുന്നെങ്കിലും മാഡ്രിഡ് മുഖ്യ പരിശീലകനായി കാർലോ ആൻസലോട്ടി തിരിച്ചെത്തിയത് പോർച്ചുഗീസ് താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി കൂട്ടി. റൊണാൾഡോയുടെ ആൻസെലോട്ടിയും റയലിൽ ഒരുമിച്ചപ്പോൾ മികച്ച നേട്ടങ്ങൾ തന്നെയാണ് ഇരുവരും കൊയ്തത്.’അവിശ്വസനീയനായ മനുഷ്യൻ, തന്റെ കരിയറിലെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ ഒരാളായി’ ആണ് റൊണാൾഡോ ആൻസെലോട്ടിയെ വിശേഷിപ്പിച്ചത്.

2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തിയ റൊണാൾഡോ 133 മത്സരങ്ങളിൽ നിന്ന് 22 അസിസ്റ്റുകൾ ഉൾപ്പെടെ 101 ഗോളുകൾ നേടി ഒന്നിലധികം വ്യക്തിഗത അംഗീകാരങ്ങൾ നേടുകയും ചെയ്‌തെങ്കിലും ടീമെന്ന നിലയിൽ കാര്യമായി ഒന്നും നേടാൻ സാധിക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.റൊണാൾഡോ യുവന്റസിൽ സംതൃപ്തരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റോണോയുമായുള്ള ബന്ധം വേർപെടുത്താൻ ക്ലബ്ബ് ആഗ്രഹിക്കുന്നുവെന്ന അഭ്യൂഹങ്ങളും ഓരോ തോൽവിക്കും അനന്തമായ കുറ്റപ്പെടുത്തലും ടീമിനോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ചോദ്യങ്ങളും പോർച്ചുഗീസ് സൂപ്പർസ്റ്റാറിനെ അസ്വസ്ഥമാക്കിയിരുന്നു. എന്തായാലും വരും ആഴച്ചകളിൽ സൂപ്പർ താരത്തിന്റ ഭാവിയെക്കുറിച്ചുള്ള പൂർണ ചിത്രം ലഭിക്കും.

Rate this post