“കാമറൂണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി സലായും ഈജിപ്തും ഫൈനലിൽ “
കാമറൂണിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ഈജിപ്ത് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന സെമി ഫൈനൽ ഫൈനൽ പോരാട്ടത്തിൽ എക്‌സ്‌ട്രാ ടൈമിന് ശേഷം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്ത് 3-1ന് ആതിഥേയരായ കാമറൂണിനെ പരാജയപ്പെടുത്തിയത്. ഈജിപ്ത്തിനായി ഗോൾകീപ്പർ മുഹമ്മദ് അബൗ ഗബാൽ രണ്ട് തകർപ്പൻ പെനാൽറ്റി സേവുകൾ നടത്തി വിജയശില്പിയായി.
രണ്ടാം സെമി ഫൈനലിൽ 120 മിനുട്ട് കളിച്ചിട്ടും ആതിഥേയരായ കാമറൂണോ സലായുടെ ഈജിപ്തിനോ ഒരു ഗോൾ നേടാൻ ആയിരുന്നില്ല. ആദ്യ പകുതിയിൽ മൊ സലാക്ക് മികച്ച ഒരു അവസരം കാമറൂൺ താരങ്ങളുടെ അബദ്ധത്തിൽ നിന്ന് ലഭിച്ചിരുന്നു എങ്കിലും അത് മുതലെടുക്കാൻ സലാക്ക് ആയില്ല. ഇടക്കുള്ള അവസരങ്ങൾ ഒഴിച്ചാൽ 120 മിനുട്ടുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് കാമറൂൺ ആയിരുന്നു. എന്നാൽ അത് സ്കോർ ബോർഡിൽ കാണാൻ ആയില്ല.
DRIBBLING PAST @AndreyOnana: NOT ACCESSIBLE ⛔#TotalEnergiesAFCON2021 | #AFCON2021 | #TeamCameroon | #SaveOfTheDay pic.twitter.com/VH2Y8EFveN
— #TotalEnergiesAFCON2021 🏆 (@CAF_Online) February 4, 2022
പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗബാസ്കി ഈജിപ്തിന്റെ ഹീറോ ആയിമ്ല്. കാമറൂന്റെ രണ്ടാം കിക്കും മൂന്നാം പെനാൾട്ടി കിക്കും ഗബാസ്കി തടഞ്ഞതോടെ ഈജിപ്ത് ഫൈനലിലേക്ക് കുതിച്ചു. ഒരു പെനാൾട്ടി കിക്ക് കാമറൂൺ പുറത്തേക്കും അടിച്ചു.
📹 𝐇𝐈𝐆𝐇𝐋𝐈𝐆𝐇𝐓𝐒: 🇨🇲 (1) 0-0 (3) 🇪🇬
— #TotalEnergiesAFCON2021 🏆 (@CAF_Online) February 4, 2022
Egypt win on penalties after an exciting marathon. 🏃#TotalEnergiesAFCON2021 | #AFCON2021 | #CMREGY | @Football2Gether pic.twitter.com/UgOQIWzQqE
ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ സെനഗലിനെ നേരിടുമ്പോൾ റെക്കോർഡ് എട്ടാം നേഷൻസ് കപ്പ് കിരീടമാണ് ഈജിപ്തിന്റെ ലക്ഷ്യം. ലിവർപൂളിലെ സഹതാരങ്ങളായ മുഹമ്മദ് സലായും സാദിയോ മാനെയും പരസ്പരം ഏറ്റുമുട്ടും ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കാമറൂൺ ബുർക്കിന ഫാസോയെ നേരിടും.