“കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക് ബിൽബാവോയോട് തോറ്റ് പുറത്ത് ,റയൽ മാഡ്രിഡിന്റെ ട്രെബിൾ സ്വപ്നങ്ങൾ അവസാനിച്ചു”

ഈ സീസണിൽ ട്രെബിൾ നേടാമെന്ന റയൽ മാഡ്രിഡ് സ്വപ്നങ്ങൾക്ക് തിരിച്ചടി. ഇന്നലെ നടന്ന കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക് ബിൽബാവോയോട് സ്പാനിഷ് വമ്പന്മാർ തോറ്റ് പുറത്തായി.89-ാം മിനിറ്റിൽ കാസെമിറോയുടെ പിഴവിൽ നിന്നും അലക്‌സ് ബെറെൻഗുവറിന്റെ മിന്നുന്ന സ്‌ട്രൈക്ക് അത്ലറ്റികോക്ക് വിജയം നേടി കൊടുത്തു.

ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ എന്നിവ നേരത്തെ തന്നെ പുറത്തായതിനാൽ കോപ്പ ഡെൽ റേ കിരീടം നേടാനുള്ള ഉറച്ച ഫേവറിറ്റുകളാണ് മാഡ്രിഡ്.എന്നാൽ അവസാന നാലിൽ റയൽ ബെറ്റിസ്, വലൻസിയ, റയോ വല്ലക്കാനോ എന്നിവർക്കൊപ്പം ചേരുന്നത് അത്‌ലറ്റിക്കായിരിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ടുപോയ കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് അത്ലറ്റികോ.കഴിഞ്ഞ വർഷം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ അവർ രണ്ട് ഫൈനലുകളിൽ ആണ് അവർ പരാജയപ്പെട്ടത്.റയൽ സോസിഡാഡിനെതിരായ 2021 ലെ കോപ്പ ഡെൽ റേ ഫൈനലിൽ പരാജയപ്പെട്ട അവർ ദിവസങ്ങൾക്ക് ശേഷം 2020 ലെ മാറ്റിവെച്ച ഫൈനലിൽ ബാഴ്സലോണയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.

പരിക്കേറ്റ ടോപ് സ്‌കോറർ കരീം ബെൻസെമ ഇല്ലാതെയാണ് മാഡ്രിഡ് ഇന്നലെ ഇറങ്ങിയത്.ഫെർലാൻഡ് മെൻഡി, മാർസെലോ, മിഗ്വൽ ഗുട്ടറസ് എന്നിവരുടെ അഭാവത്തിൽ അംഗീകൃത ലെഫ്റ്റ് ബാക്ക് റയലിൽ ഉണ്ടായില്ല.കാർലോ ആൻസലോട്ടി ഇടതുവശത്ത് ഡേവിഡ് അലബയെ തിരഞ്ഞെടുത്തു, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ്, മാർക്കോ അസെൻസിയോ എന്നിവർ മുൻനിരയിൽ അണിനിരന്നു.

മറ്റൊരു ക്വാർട്ടർ മത്സരത്തിൽ റിയൽ ബെറ്റിസ്‌ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ സോസിഡാഡിനെ പരാജയപ്പെടുത്തി.2019 ൽ റയൽ സോസിഡാഡിൽ നിന്ന് ബെറ്റിസിൽ ചേർന്ന ജുവാൻമി തന്റെ മുൻ ടീമിനെതിരെ രണ്ടു തവണ സ്കോർ ചെയ്തു. 83 ആം മിനുട്ടിൽ വില്ലിയൻ ജോസ് പെനാൽറ്റിയിൽ നിന്നും 87 ആം മിനുട്ടിൽ എയ്റ്റർ റൂബൽ ബെറ്റിസിന്റെ ശേഷിക്കുന്ന ഗോളുകൾ നേടി.

Rate this post