ബാഴ്സക്കു വേണ്ടി കളിക്കേണ്ടിയിരുന്ന അസെൻസിയോ റയലിലെത്തിയതെങ്ങനെ, താരം പറയുന്നു

ഈ സീസണിലെ ആദ്യ എൽ ക്ലാസികോ മത്സരത്തിൽ ബാഴ്സലോണയെ നേരിടാനിരിക്കയാണ് റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ മാർകോ അസെൻസിയോ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ ഷക്തറിനോടു തോൽവി വഴങ്ങിയെങ്കിലും ആദ്യ ഇലവനിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയ സ്പാനിഷ് താരം തനിക്കു ബാഴ്സലോണയിലേക്കു ചേക്കേറാനുണ്ടായിരുന്ന സാധ്യതകളെ കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചു.

ബാഴ്സലോണക്കു വേണ്ടി കളിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും റയലിനെ തിരഞ്ഞെടുത്തതിന്റെ കാരണം പോസ്റ്റ് യുണൈറ്റഡിനോടു സംസാരിക്കുമ്പോഴാണ് അസെൻസിയോ വെളിപ്പെടുത്തിയത്. “ഞാൻ ബാഴ്സക്കു വേണ്ടി കളിക്കേണ്ടതായിരുന്നു. എന്നാൽ റയൽ മാഡ്രിഡ് എന്നിൽ കാണിച്ച താൽപര്യം മനസു മാറാൻ കാരണമായി.”

“റയലിനോടു ‘നോ’ പറയുക അസാധ്യമായ കാര്യമായിരുന്നു. റയലിലെത്തിയതിനു ശേഷവും നിരവധി ക്ലബുകൾ എന്നിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡിനൊപ്പം ചേർന്ന് വിജയം നേടാനാണ് എനിക്കു താൽപര്യം.” അസെൻസിയോ വ്യക്തമാക്കി.

റയലിനും ബാഴ്സക്കും നിർണായകമായ എൽ ക്ലസികോയാണ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റയൽ തോൽവി വഴങ്ങിയപ്പോൾ ബാഴ്സയെ സംബന്ധിച്ച് കഴിഞ്ഞ ലാലിഗ മത്സരത്തിലെ തോൽവിയെ മറികടക്കാനാണ് ബാഴ്സയുടെ ശ്രമം.

Rate this post