” എല്ലാ പൊസിഷനുകളിലും എനിക്ക് നല്ല രീതിയിൽ കളിക്കാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു” , രാഹുൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റ വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു മലയാളി താരം രാഹുൽ കെ പി പരിക്കേറ്റ് പുറത്തായത്.സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ താരം പരിക്കേറ്റ പുറത്തു പോവുകയും ചെയ്തു.അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകിയിരുന്നു.പരിക്കിൽ നിന്നും മുകതനായ താരം ഒരാഴ്ച മുമ്പ് മാത്രമാണ് രാ​ഹുൽ വീണ്ടും കളിക്കളത്തിലിറങ്ങിയത്.വീണ്ടും പരുക്കിലേക്ക് തള്ളിവിടാൻ കഴിയാത്തതിനാൽ പൂർണമായും ശാരീരിക്ഷമത കൈവരിച്ചശേഷമെ രാഹുലിനെ കളത്തിലിറക്കുവെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഉറപ്പിചത്തോടെയാണ് താരം കളിക്കളത്തിലേക്ക് തിരിച്ചു വരാൻ കൂടുതൽ സമയം എടുത്തത്.

ഈ കാലഘട്ടം തന്റെ കരിയറിലെ ദുഷ്‌കരമായ സമയമാണെന്ന് മൂന്ന് മാസത്തെ പരിക്കിന്റെ ഇടവേളയിലായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യുവ താരം രാഹുൽ കെ.പി പറഞ്ഞു.മുൻ സീസണുകളിൽ വലതു വിങ്ങിൽ അല്ലെങ്കിൽ പ്രധാനമായും വിംഗ് പൊസിഷനുകളിൽ കളിച്ച രാഹുൽ കഴിഞ്ഞ ഗെയിമിൽ, ഒരു സെക്കന്റ്‌ സ്‌ട്രൈക്കറായാണ് കളിച്ചിരുന്നത്.ഏതു റോളും കളിക്കാൻ താരം തയ്യാറാണെന്ന് ഇന്നലെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ താരം പറഞ്ഞു.

“സത്യം പറഞ്ഞാൽ, വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ പരിശീലിച്ച ഒരു കളിക്കാരനാണ് ഞാൻ. എന്റെ ആദ്യ മത്സരത്തിൽ തന്നെ റൈറ്റ് ബാക്ക് ആയിട്ടാണ് ഞാൻ കളിച്ചതെന്ന് തോനുന്നു. ഇരുവശങ്ങളിലും വിങ്ങർ ആയും അറ്റാക്കിംഗ് മിഡ്ഫീൽഡറായും സ്ട്രൈക്കറായും എല്ലാം ഞാൻ കളിച്ചിട്ടുണ്ട്. അതിനാൽ ഒരു പുതിയ സ്ഥാനവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിലും ഒരുപാട് പഠിക്കുന്നതിലും എനിക്ക് ഒരിക്കലും ഒരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ല” രാഹുൽ പറഞ്ഞു.

“ഞാൻ ഒരു പെർഫെക്റ്റ് വിംഗറോ പെർഫെക്റ്റ് സ്ട്രൈക്കറോ ആണെന്ന് പറയുന്നില്ല. എന്നാലും അധികം ആലോചിക്കാതെതന്നെ എനിക്ക് പല പൊസിഷനുകളിലും കളിക്കാനാകുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എല്ലാ പൊസിഷനിലെയും ബേസിക്സ് എന്റെ പക്കലുണ്ട്. അതിനാൽ അതെല്ലാം ഉപയോഗപ്പെടുത്തി എനിക്ക് കളിക്കാൻ കിട്ടിയ എല്ലാ പൊസിഷനിൽ നിന്നും കൂടുതൽ പഠിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. എന്നാൽ പലപ്പോഴും നിങ്ങൾ ഏത് പൊസിഷനിൽ കളിക്കണമെന്നത് ടീമിന്റെ പരിശീലകനെ ആശ്രയിച്ചിരിക്കുന്നു. പരിശീലകൻ ഞങ്ങളെ എവിടെയെങ്കിലും ചുമതലപ്പെടുത്തുമ്പോൾ ഞങ്ങൾ അതിനു വേണ്ടി തയ്യാറായിരിക്കണം” രാഹുൽ പറഞ്ഞു.

“സ്‌ട്രൈക്കർ , വിംഗർ , റൈറ്റ് ബാക്ക്, അറ്റാക്കിംഗ് മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിലെല്ലാം ഞാൻ കളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ സ്ഥാനവുമായി പൊരുത്തപ്പെടുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. അതിനാൽ നല്ല ഫ്ളക്സ്ബിലിറ്റി എനിക്കുണ്ടെന്നും, എല്ലാ പൊസിഷനുകളിലും എനിക്ക് നല്ല രീതിയിൽ കളിക്കാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു” രാഹുൽ കൂട്ടിച്ചേർത്തു

Rate this post