“കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്താന്‍ സംഘാടകരുടെ ഗൂഡാലോചനയോ ?”

ഇന്ന് മുംബൈക്കെതിരെ നിർണായക പോരാട്ടത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി.ആരാധരെയും ടീമിനെയും ഞെട്ടിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഹർമൻജോത് ഖബ്രയെ രണ്ടു മത്സരത്തിൽ നിന്ന് വിലക്കിയതായി എ ഐ എഫ് എഫ് അറിയിച്ചു. ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സരത്തിൽ നടത്തിയ ഫൗളിനാണ് ഖാബ്രക്ക് ഇപ്പോൾ വിലക്ക് കിട്ടിയിരുന്നത്.

മത്സരത്തിൽ എൽബോ ചെയ്ത ഖാബ്രക്ക് മത്സര സമയത്ത് മഞ്ഞ കാർഡ് കിട്ടിയിരുന്നു. പിന്നീട് വീണ്ടും എ ഐ എഫ് എഫ് ഡിസിപ്ലനറി കമ്മിറ്റി ഈ ഫൗൾ പരിശോധിക്കുകയും ഖാബ്രയോട് വിശദീകരണം തേടുകയും ചെയ്തു.താരം കമ്മിറ്റിക്ക് മുൻപാകെ മാപ്പ് പറഞ്ഞെങ്കിലും ശിക്ഷയിൽ നിന്നും ഒഴിവാവാൻ സാധിച്ചില്ല.മുംബൈ സിറ്റിക്ക് എതിരായ മത്സരവും അതു കഴിഞ്ഞുള്ള ഗോവക്ക് എതിരായ മത്സരവും നഷ്ടമാകും. ഏറ്റവും നിർണായകമായ രണ്ട് മത്സരങ്ങളിൽ ഖാബ്ര ഇല്ലാതാകുന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ വേദന നൽകും.

ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ ഖബ്രയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് ഇന്ന് വലിയ തിരിച്ചടി നൽകും എന്നുറപ്പാണ്.പ്രതിതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം 90 മിനിറ്റും അദ്ധ്വാനിച്ച് കളിക്കാൻ കഴിവുള്ള അപൂർവം ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്.

നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്കും (31 പോയിന്റ്) അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിനും (30 പോയിന്റ്) പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് നാല് പോയിന്റെങ്കിലും ആവശ്യമാണ് – ഞായറാഴ്ച ഒമ്പതാം സ്ഥാനത്തുള്ള എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്ററിന്റെ അവസാന മത്സരം – മുംബൈയ്‌ക്കെതിരായ ജയം അവരെ പ്ലേ ഓഫിലേക്ക് കൂടുതൽ അടുപ്പിക്കും.

Rate this post