കഴിഞ്ഞ രണ്ടു മാസത്തിനിടെ വഴങ്ങിയത് രണ്ടു ഗോളുകൾ മാത്രം, വിമർശകരുടെ വായടപ്പിച്ച് എമി മാർട്ടിനസ്.

ഈ സീസണിൽ പലപ്പോഴും അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ക്ലബ്ബിലെ പ്രകടനം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു.സീസണിന്റെ തുടക്കത്തിൽ ആസ്റ്റൻ വില്ല അത്ര മികച്ച നിലയിലായിരുന്നില്ല.അതുകൊണ്ടുതന്നെ ഒരു കടന്നാക്രമിക്കലായിരുന്നു ഈ അർജന്റൈൻ ഗോൾ കീപ്പർക്ക് നേരിടേണ്ടി വന്നിരുന്നത്.

എന്നാൽ ഇപ്പോൾ പൂർവാധികം ശക്തിയോടെ കൂടി ആസ്റ്റൻ വില്ലയും എമിലിയാനോ മാർട്ടിനസും തിരിച്ചു വന്നിട്ടുണ്ട്.ആസ്റ്റൻ വില്ല അവസാനമായി കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ പരാജയപ്പെട്ടിട്ടില്ല.പരിശീലകനായ ഉനൈ എംറിയുടെ മികവ് എടുത്തു പറയേണ്ടതാണ്.അതോടൊപ്പം തന്നെ എമിയുടെ ധീരമായ പ്രകടനവും പ്രശംസിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്.

നിലവിൽ വിരോധികൾക്ക് ചൂണ്ടിക്കാണിക്കാൻ വേണ്ടി എമിയുടെ കാര്യത്തിൽ ക്ലബ്ബ് തലത്തിൽ പോലും ഒന്നും ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.കഴിഞ്ഞ രണ്ടു മാസത്തിനിടെ കേവലം രണ്ട് ഗോളുകൾ മാത്രമാണ് ഈ അർജന്റീന ഗോൾകീപ്പർ വഴങ്ങിയിട്ടുള്ളത്.അവസാനത്തെ 10 മത്സരങ്ങളിൽ 8 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാൻ ഈ ഗോൾ കീപ്പർ ഇപ്പോൾ സാധിച്ചിട്ടുണ്ട്.അവസാനത്തെ 10 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് എമി വഴങ്ങിയിട്ടുള്ളത്.ഈ മത്സരങ്ങളിൽ നിന്ന് ഏറ്റവും കുറവ് ഗോളുകൾ വഴങ്ങുന്ന പ്രീമിയർ ലീഗ് ഗോൾകീപ്പർ കൂടിയാണ് എമി.

മാത്രമല്ല ഈ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഉള്ള ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് എമി പ്രവേശനം നടത്തിയിട്ടുണ്ട്.ആകെ 11 ക്ലീൻ ഷീറ്റുകൾ ഉള്ള എമി നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇടം കണ്ടെത്തിയിരിക്കുന്നത്. 14 ക്ലീൻ ഷീറ്റുകൾ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഹിയയാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്.ഈ മികവ് തുടരുകയാണെങ്കിൽ തീർച്ചയായും എമിക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള അവസരമുണ്ട്.

ആസ്റ്റൻ വില്ല ഇനി അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് നേരിടുക.ഏപ്രിൽ മുപ്പതാം തീയതിയാണ് ആ മത്സരം നടക്കുക.ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റൻ വില്ല പരാജയപ്പെടുത്തിയിരുന്നു.33 മത്സരങ്ങളിൽ നിന്ന് 54 പോയിന്റ് ഉള്ള വില്ല അഞ്ചാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

Rate this post