‘ഞങ്ങൾ ടൈറ്റിൽ റേസിലാണ്’ : ആസ്റ്റൺ വില്ലയുടെ പ്രീമിയർ ലീഗ് കിരീട സാധ്യതയെക്കുറിച്ച് എമിലിയാനോ മാർട്ടിനെസ് | Emiliano Martínez
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ആഴ്സണലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും തോൽപ്പിച്ചതിന് ശേഷം ഈ സീസണിൽ തന്റെ ടീം പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലാണെന്ന് ആസ്റ്റൺ വില്ല മാനേജർ ഉനായ് എമെറി പ്രഖ്യാപിച്ചിരിക്കുകയാണ്.ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും പരിശീലകന്റെ അഭിപ്രായത്തോട് യോജിച്ചിരിക്കുകയാണ്.
വില്ലാ പാർക്കിൽ ആഴ്‌സണലിനെതിരെ 1-0 എന്ന സ്‌മാരക ജയം നേടിയ ശേഷം ആസ്റ്റൺ വില്ല വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.ജോൺ മക്‌ഗിന്നിന്റെ ഏഴാം മിനിറ്റിലെ ഗോളിനായിരുന്നു വില്ലയുടെ ജയം.തുടർച്ചയായ പതിനഞ്ചും ഹോം മത്സരങ്ങളിൽ ഇത് ആദ്യമായാണ് 149 വർഷം പഴക്കമുള്ള ആസ്റ്റൻ വില്ല ക്ലബ്ബ് വിജയം നേടുന്നത്. ഉനായ് എംറി എന്ന പരിശീലകന്റെ വരവോടുകൂടിയാണ് ആസ്റ്റൻ വില്ല ചാമ്പ്യന്മാരെ തകർത്തു മുന്നേറുന്നത്.മത്സരത്തിൽ ആസ്റ്റൻ വില്ലക്കെതിരെ ആഴ്‌സനൽ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെയും ആസ്റ്റൻ വില്ല പ്രതിരോധത്തെയും തകർക്കുവാൻ ആഴ്‌സനലിനു കഴിഞ്ഞില്ല.
ആസ്റ്റൻ വില്ല ഗോൾകീപ്പർ എമി മാർട്ടിനസ് നടത്തിയ പ്രകടനവും ഗംഭീരമാണ്.തുടർച്ചയായി രണ്ടാം മത്സരത്തിലാണ് എമിലിയാനോ മാർട്ടിനസ് ക്ലീൻ ഷീറ്റ് + വിലപ്പെട്ട മൂന്ന് പോയിന്റുകളും ഇരുമത്സരത്തിൽ നിന്നും നേടുന്നത്. ആസ്റ്റൺ വില്ലയുടെ സീസണിനെക്കുറിച്ച് മാച്ച് ഓഫ് ദ ഡേയിൽ അർജന്റീനക്കാരൻ സംസാരിച്ചു. “അതെ, അതെ, തീർച്ചയായും ഞങ്ങൾ ടൈറ്റിൽ റേസിലാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ സിറ്റിയെയും ആഴ്‌സണലിനെയും തോൽപ്പിച്ചിരിക്കുകയാണ്.മാൻ സിറ്റിയെ ഒരു ടീമും ഇങ്ങനെ നിയന്ത്രിക്കുന്നത് ഞാൻ കണ്ടിട്ടില്ല.പിന്നീട് ആഴ്സണലിനെതിരെ 85 മിനിറ്റ് കഷ്ടപ്പെട്ട് വീണ്ടും വിജയിക്കാൻ കഴിഞ്ഞു. ഞാൻ ഒരു വിശ്വാസിയാണ്, സുഹൃത്തേ.ഞങ്ങൾ ഇവിടെ നിൽക്കുന്നത് വെറുതെ പങ്കെടുക്കാൻ മാത്രമല്ല ” എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.
Emiliano Martinez Vs Arsenalpic.twitter.com/RIZVIfFz9S
— ً (@DLComps) December 9, 2023
ആഴ്‌സണലിനെതിരായ ആസ്റ്റൺ വില്ലയുടെ വിജയത്തിൽ മാർട്ടിനെസ് വളരെയധികം സ്വാധീനം ചെലുത്തി, മൂന്ന് സുപ്രധാന സേവുകൾ നടത്തി, സോഫാസ്കോറിന്റെ 8.0 റേറ്റിംഗോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ കളിക്കാരനായി.16 മത്സരങ്ങളിൽ നിന്നും 35 പോയിന്റ് സ്വന്തമാക്കിയ ആസ്റ്റൻ വില്ല പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.16 മത്സരങ്ങളിൽ നിന്നും 37 പോയിന്റ്കൾ സ്വന്തമാക്കിയ ലിവർപൂൾ ആണ് ഒന്നാമത്. 16 മത്സരങ്ങളിൽ നിന്നും 36 പോയിന്റുകൾ സ്വന്തമാക്കിയ ആഴ്സണൽ രണ്ടാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്നും 33 പോയിന്റ് സ്വന്തമാക്കിയ നിലവിലെ ചാമ്പ്യന്മാർ മാഞ്ചസ്റ്റർ സിറ്റി നാലാമതാണ്.
Emiliano Martinez vs Erling Haaland
— Siaran Bola Live (@SiaranBolaLive) December 7, 2023
👀pic.twitter.com/myqP1GAe7d