ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നറിയിപ്പ് നൽകി ബയേൺ മ്യൂണിക്ക് പരിശീലകൻ | Manchester United | Bayern Munich

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി ബയേൺ മ്യൂണിക്കിന്റെ പരിശീലകൻ തോമസ് ടുച്ചൽ ശക്തമായ മുന്നറിയിപ്പ് നല്കിയിരിക്കുകായണ്‌. ഇംഗ്ലീഷ് സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്ൻ റെഡ് ഡെവിൾസിനെ നേരിടാൻ “ഇഷ്‌ടപ്പെടുമെന്ന്” തുച്ചൽ അഭിപ്രായപ്പെട്ടു.

നാളത്തെ മത്സരം മാഞ്ചെസ്റ്റർ യുണൈറ്റഡിന് വളരെ നിർണായകമാണ്. ഗ്രൂപ്പ് എയിൽ ബയേൺ ഇതിനകം തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു, അവസാന 16-ലേക്ക് മുന്നേറാനുള്ള ഏത് സാധ്യതയും നിലനിൽക്കാൻ ടെൻ ഹാഗിന്റെ ടീം വിജയിക്കണം.അതിനൊപ്പം ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനും ഗലാറ്റസറെയും സമനിലയിൽ പിരിയുകയും വേണം. ബയേണിനെതിരെ പരാജയപ്പെട്ടാൽ യൂറോപ്പ ലീഗിലെ സ്ഥാനം വരെ യുണൈറ്റഡിന് നഷ്ടപ്പെടും ,ഗ്രൂപ്പ് എ-യിൽ അവസാന സ്ഥാനത്തെത്തും. ഗലാറ്റസറെയും എഫ്‌സി കോപ്പൻഹേഗനും തമ്മിലുള്ള മത്സരത്തിൽ ഒരു ടീം വിജയിക്കുകയും യുണൈറ്റഡ് മൂന്ന് പോയിന്റ് നേടുകയും ചെയ്താൽ യൂറോപ്പ ലീഗ് പ്ലേഓഫിലേക്ക് യോഗ്യത നേടും.

ഹാരി കെയ്ൻ ബയേണിനായി മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ബയേൺ മ്യൂണിക്കിനായി ഈ സീസണിൽ ഇതിനകം 22 തവണ മികച്ച ഗോൾ കണ്ടെത്തി. മുൻ ടോട്ടൻഹാം സ്‌ട്രൈക്കറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കഠിനമായ ശ്രമം നടത്തിയിരുന്നു. “കെയ്ൻ 100 ശതമാനം ഒരു വിജയിയാണ്,അവൻ ഒരു ചാമ്പ്യനാണ്. ഇംഗ്ലണ്ടിലേക്കും ഓൾഡ് ട്രാഫോഡിലേക്കും മടങ്ങുന്നത് സന്തോഷകരമാണ്. ഹാരി ഇത് ഇഷ്ടപ്പെടും എന്ന് ഞാൻ കരുതുന്നു, അതിനായി കാത്തിരിക്കുകയാണ്.ഹാരി ഒരു മികച്ച പ്രോയും ജർമ്മനിയിലെ ജീവിതവുമായി നന്നായി പൊരുത്തപ്പെട്ടിരിക്കുന്ന ഒരു മികച്ച വ്യക്തിയുമാണ്. മ്യൂണിക്കിലെ ജീവിതം മികച്ചതാണ്.എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നു, അത് അദ്ദേഹത്തിന് നല്ലതാണ്, അത് അവനെ വളരെയധികം സഹായിക്കുന്നു””തുച്ചൽ പറഞ്ഞു.

ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും തങ്ങളുടെ ആഭ്യന്തര ലീഗുകളിലെ അപ്രതീക്ഷിത തോൽവിയുടെ പശ്ചാത്തലത്തിലാണ് ഈ മത്സരത്തിൽ പ്രവേശിക്കുന്നത്. ബയേൺ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് 5-1ന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങി.നാണംകെട്ട തോൽവിക്ക് ശേഷം ബുണ്ടസ്ലിഗ കിരീടപ്പോരാട്ടത്തിൽ ബയേൺ കൂടുതൽ പിന്നിലായി, ഏഴാം സ്ഥാനക്കാരനായ ഫ്രാങ്ക്ഫർട്ട് ഡച്ച് ബാങ്ക് പാർക്കിൽ ഒരു മണിക്കൂറിനുള്ളിൽ അഞ്ച് ഗോളുകളും നേടി. 44 മിനിറ്റിൽ ജോഷ്വ കിമ്മിച്ചാണ് എവേ ടീമിനായി ഏക ഗോൾ നേടിയത്. മാഞ്ചെസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ ബോൺമൗത്തിനോട് മൂന്നു ഗോളിന് പരാജയപെട്ടു.

Rate this post